ട്രോളന്മാരെ കണ്ടോളൂ… പഴയകാല ചിത്രം പുറത്തുവിട്ട് സമീറാ റെഡ്ഢി

0

ബോഡി ഷെയിമിംഗിനെതിരേ പലവട്ടം രംഗത്തെത്തിയിട്ടുള്ള നടിയാണ് സമീറാ റെഡ്ഢി. നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് നടിമാരെ കളിയാക്കുന്നവരെ ട്രോളിയിരിക്കയാണ് സമീറയിപ്പോള്‍.

തന്റെ കൗമാര കാലത്തിലെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് സമീറ രംഗത്തെത്തിയത്. ‘ട്രോളന്മാര്‍ക്കായി എന്റെ കഴിഞ്ഞകാലത്തില്‍ നിന്ന് എടുത്തത്’ എന്ന് കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ഞാ ന്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൗമാരകാലത്ത് മനോഹരിയായി കാണാനും അംഗീകരിക്കപ്പെട്ടുവെന്ന് തോന്നാനും വളരെയധികം സമ്മര്‍ദം അനുഭവിക്കേണ്ടി വന്നു. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളും ഭര്‍ത്താവും എന്നെ ഞാനായി സ്‌നേഹിക്കുന്നു- സമീറ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here