സ്ത്രീകളോട് ഇടപെടുന്നതില്‍ മിക്ക പുരുഷന്മാര്‍ക്കും ഒരു ധാരണയുമില്ലെന്ന് സജിത

0

നടന്‍ വിനായകനെതിരേ മീ ടൂ ആരോപണത്തില്‍ പ്രമുഖ നടീനടന്മാരാരും പ്രതികരിച്ചു കണ്ടില്ലെങ്കിലും ആരോപണം കത്തുകയാണ്. വിനായകന്‍ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മൃദുലദേവി ശശിധരന്‍ എന്ന യുവതിയിട്ട ഫെയ്‌സ്ബുക്ക്‌പോസ്റ്റാണ് തുടക്കം. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞതിന് വിനായകനെതിരെ സംഘപരിവാരിന്റെ ആക്രമണം നടക്കുന്നതിനിടെ വിനായകനെ പിന്തുണയ്ക്കുന്നൂവെന്ന് പറഞ്ഞശേഷമാണ് മൃദുല വിനായകനില്‍ നിന്നുണ്ടായ മോശം അനുഭവവും പറഞ്ഞത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി ഫോണില്‍ വിളിച്ച തന്നോടെ ലൈംഗിക ചുവയോടെ വിനായകന്‍ സംസാരിച്ചുവെന്നായിരുന്നു ആരോപണം.

ഏതായാലും ഇക്കാര്യത്തില്‍ സ്വന്തം നിലപാട് പ്രഖ്യാപിച്ച് നടി സജിതാ മഠത്തിലും രംഗത്തെത്തി. ‘സാധാരണയായി അതാണ് പ്രധാനപ്പെട്ട കാര്യം. അതാണു നമ്മള്‍ കാണുന്നതും. സ്ത്രീകളുമായി ഇടപെടുമ്പോള്‍, അത് വൈകാരികമായാലും രാഷ്ട്രീയമായാലും, മിക്ക പുരുഷന്മാര്‍ക്ക് ഒരു ധാരണയുമില്ല.” സജിതാ മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനായകന്‍ നായകനായ തൊട്ടപ്പനെന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടെയാണ് വിവാദം കൊഴുക്കുന്നത്. ഇടതുപക്ഷ അനുഭാവിയാണെന്ന് തുറന്നു പറഞ്ഞതിനുപിന്നാലെയാണ് സംഘപരിവാര്‍ ആരാധകര്‍ വിനായകനെ ലക്ഷ്യമിട്ട് പ്രചരണം തുടങ്ങിയത്. ഈ സന്ദര്‍ഭത്തിലാണ് മൃദുലയുടെ പിന്തുണക്കൊപ്പമുള്ള ആരോപണവും വന്നത്. വിനായകന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്തായാലും ഇതോടെ സംഘപരിവാര്‍ സൈബര്‍പോരാളികള്‍ക്ക് വിശ്രമമെടുക്കാനുള്ള വകയായതും വിവാദത്തിന്റെ ബാക്കിപത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here