ഇത് തുറന്നുപറച്ചിലുകളുടെ കാലമാണ്. നടിമാര്‍ തങ്ങളുടെ മേഖലകളില്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ മറയില്ലാതെ പറഞ്ഞുതുടങ്ങിയിട്ടും ഏറെനാളിയില്ല. തമിഴ്‌നടനിട്ട് ഒന്നുപൊട്ടിച്ചത് വെളിപ്പെടുത്തി ഞെട്ടിച്ചിരിക്കയാണ് കബാലി നായിക രാധിക ആപ്‌തേ. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ദുരനുഭവം പങ്കുവയ്ച്ചത്. ”തമിഴ്‌സിനിമാ സെറ്റിലെത്തിയ ആദ്യദിനത്തില്‍ അടുത്തിരുന്ന പ്രമുഖനടന്‍ തന്റെ കാലില്‍ തോണ്ടുകയായിരുന്നു. സഹിക്കവയ്യാതെയാണ് തല്ലിയത്” രാധിക പറഞ്ഞു. അടുത്തിടെ ബീച്ചില്‍ ബിക്കിനിയിട്ടിരുന്ന രാധികയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. വിമര്‍ശനമുന്നയിച്ചവര്‍ക്കും നടി മറുപടി നല്‍കി. ബീച്ചില്‍ സാരിയുടുത്ത് ചെന്നിരിക്കണമെന്ന് പറയുമോ എന്നായിരുന്നു രാധികയുടെ മറുചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here