ഐശ്വര്യാറായിയുടെ മൂക്കില്‍ പിടിക്കാനില്ല; എങ്കിലും പ്രിയങ്കരി ‘പ്രിയ’തന്നെ

0
 വിശ്വസുന്ദരി ഐശ്വര്യാറായിയുടെ ഏഴയലത്ത് വരില്ലെങ്കിലും ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ പ്രിയങ്കരി ഇപ്പോഴും കണ്ണിറുക്കി സുന്ദരി പ്രിയാ പ്രകാശ് വാര്യര്‍ തന്നെ. 44-ാം വയസിലും വശ്യസൗന്ദര്യം തുളുമ്പുന്ന ഐശ്വര്യാ റായിയുടെ കാന്‍ ഫിലിംഫെസ്റ്റിവല്‍ ചിത്രങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ഐശ്വര്യാറായ് ഇന്‍സ്റ്റഗ്രമില്‍ അക്കൗണ്ട് തുറന്നത്. എന്നാല്‍ ആദ്യദിവസം 1 ലക്ഷം പേര്‍ മാത്രമാണ് ഐശ്വര്യയെ ഫോളോ ചെയ്തത്. എന്നാല്‍ കണ്ണിറുക്കിയതോടെ 6 മില്യണ്‍ പേരാണ് ഒറ്റദിനം കൊണ്ട് പ്രിയയുടെ പിന്നാലെകൂടിയത്.
ഇന്‍സ്റ്റഗ്രമിന്റെ ഔദ്യോഗിക നീല ടിക് ഐശ്വര്യാ റായിക്ക് ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും. നിലവില്‍ ഐശ്വര്യാറായിക്ക് 1.4 മില്യണ്‍ ആരാധകരാണ് ഇന്‍സ്റ്റഗ്രമിലുള്ളത്. പ്രിയാ പ്രകാശ് വാര്യര്‍ക്കാകട്ടെ 5.9 മില്യണ്‍ ആരാധകരും ഉണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here