ഗര്‍ഭിണി ആശുപത്രിയില്‍നിന്ന് തടിതപ്പി; ഇരുട്ടില്‍തപ്പി പോലീസ്

0

തിരുവനന്തപുരം: പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിക്കുന്ന പ്രതികള്‍ ചാടിപ്പോകുന്ന സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ലേബര്‍റൂമില്‍ പരിശോധനയ്‌ക്കെത്തിയ ഗര്‍ഭിണി ബന്ധുക്കളെ കണ്ണുവെട്ടിച്ച് പോയ സംഭവം കേട്ടിട്ടുണ്ടോ. എന്നാല്‍ അതും സംഭവിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്. ഇന്നലെ ബന്ധുക്കളോടൊപ്പം പരിശോധനക്കെത്തിയ യുവതി ഡോക്ടറെ കാണാന്‍ റൂമിനകത്തേക്ക് പോയി. സമയംകഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കള്‍ വിവരം തിരക്കി. ലാബിലേക്ക് പോയിക്കാണുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ബന്ധുക്കള്‍ പരക്കംപാഞ്ഞിട്ടും യുവതിയെ കണ്ടെത്താനായില്ല. ഇതോടെ സംഭവം വിവാദമായി. കിളിമാനൂര്‍ സ്വദേശിനിയായ ഷംനയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് മുങ്ങിയത്. വിവരമറിഞ്ഞ് കൂടുതല്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തി ബഹളംവച്ചു. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കടത്തിവിടാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി. ഭര്‍ത്താവ് അന്‍ഷാദിന്റെ പരാതിയില്‍ കേസെടുത്തു. മൊബൈല്‍ഫോണ്‍ പരിശോധനയില്‍ ഷംന കോട്ടയവും എറണാകുളംകടന്നതായി തെളിഞ്ഞെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ആയതോടെ പോലീസ് കുഴങ്ങി. യുവതിയുടെ ചിത്രങ്ങള്‍ സഹിതം പോലീസ് മറ്റ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഗര്‍ഭിണിയായ യുവതി പിണങ്ങി നാടുവിട്ടതാണോയെന്ന സംശയത്തിലാണ് പോലീസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here