വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കൊച്ചി ലുലു മാളിനരികിലെ ട്രാഫിക് ജംഗ്ഷനില്‍ മൊബൈല്‍ സ്റ്റാന്‍ഡുകളും ഡ്രീം ക്യാച്ചറുമെല്ലാം വിറ്റു നടന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെണ്‍കുട്ടിയായ ആസ്മാന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയെ അത്ഭുതപ്പെടുത്തുന്നത്. ആസ്മാനെ മോഡലാക്കി കൊണ്ട് കിടിലന്‍ മേയ്ക്ക് ഓവര്‍ ഷൂട്ട് നടത്തിയിരിക്കുന്നത് ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്ബിയാണ്.

മോഡലിംഗിനെ കുറിച്ച്‌ ഒരു ധാരണയുമില്ലെങ്കിലും ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച്‌ പോസ് ചെയ്ത അസ്മാന്റെ ചിത്രങ്ങള്‍ അമ്ബരപ്പിക്കുന്നവയാണ്. ഇതുവരെയുള്ള തന്റെ ഫോട്ടോഷൂട്ടുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് മഹാദേവന്‍ തമ്ബി ഈ ഷൂട്ടിനെ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here