മലയാള നടിയാണെങ്കിലും തമിഴിലെത്തിയതോടെയാണ് നടി ഓവിയയ്ക്ക് ശുക്രനുദിച്ചത്. ഗ്ലാമര്‍ റോളുകളിലൂടെ തമിഴകം സ്വന്തമാക്കിയ നടി ടി.വി. ഷോ ബിഗ്ഗ്‌ബോസിലൂടെ തമിഴ് യുവാക്കളുടെ ഹരമായി മാറി.

എന്നാല്‍ ഉടന്‍ പുറത്തിറങ്ങുന്ന കളവാണി 2 എന്ന ചിത്രത്തിന്റെ പ്രചരണത്തിനിടെ മാധ്യമങ്ങളുടെ ചോദ്യത്തോട് ഓവിയ നടത്തിയ പ്രതികരണമാണ് യുവാക്കളുടെ നെഞ്ചില്‍ തീകോരിയിട്ടത്.

കളവാണി നടിയോട് കല്യാണത്തെക്കുറിച്ച് ആരാഞ്ഞ പത്രക്കാരോട് പുരുഷപങ്കാളിയോട് താല്‍പര്യമില്ലെന്ന് ഓവിയ മൊഴിഞ്ഞതായാണ് വാര്‍ത്തകള്‍.

കല്യാണത്തോട് താല്‍പര്യമില്ലെന്നു ഓവിയ പറഞ്ഞതിനേക്കാള്‍ പുരുഷപങ്കാളിയെ വേണ്ടെന്ന തീരുമാനമാണ് ആരാധകരെ കുഴക്കിയത്. സമാനമായി, വിവാഹം കഴിക്കുന്നെങ്കില്‍ നടി തൃഷയെ കെട്ടണമെന്ന് പറഞ്ഞ നടി ചാര്‍മിയോട് തൃഷ ഓകെ പറഞ്ഞതും വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here