തെന്നിന്ത്യന്‍ നായികമാരില്‍ ശ്രദ്ധേയയായ നടിയാണ് നിക്കി ഗല്‍റാണി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ധമാക്ക’യാണ് ഉടന്‍ റിലീസ് ചെയ്യുന്ന നിക്കിയുടെ ചിത്രം. താന്‍ വിവാഹിതയാകുന്ന വിവരം ചിത്രത്തിന്റെ പ്രൊമോഷന് അഭിമുഖ രിപാടിക്കിടെയാണ് നിക്കി പ്രഖ്യാപിച്ചത്.
പ്രണയമുണ്ടോയെന്ന് ചോദിത്തിനു ‘ഉണ്ട്’ എന്നുത്തരം നല്കിയ നിക്കി, വരന് ചെന്നൈയിലാണെന്ന സൂചനയും നല്കി. അധികം വൈകാതെ വിവാഹമുണ്ടാവുമെന്നും എല്ലാവരെയും അറിയിക്കുമെന്നും നടി പറഞ്ഞു.
1983 എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നിക്കി ഗല്‍റാണി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ധമാക്ക ഡിസംബര്‍ 20-ന് പുറത്തിറങ്ങും.