കുഞ്ഞിനെ പള്ളിക്കുമുന്നില്‍ ഉപേക്ഷിച്ച ദമ്പതിമാരെ കണ്ടെത്തി

0
കൊച്ചിയില്‍ നവജാതശിശുവിനെ പള്ളിക്കു മുന്നില്‍ ഉപേക്ഷിച്ചുകടന്ന ദമ്പതിമാരെ തിരിച്ചറിഞ്ഞു. വടക്കാഞ്ചേരി സ്വദേശി ടിറ്റോയാണ് കഴിഞ്ഞദിവസം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളാണ് ദമ്പതിമാരെ തിരിച്ചറിയാന്‍ സഹായിച്ചത്. ദൃശ്യങ്ങള്‍ രാത്രിയോടെ വാര്‍ത്താചാനലുകള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് ദമ്പതിമാരെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. വാട്‌സാപ് പോലുള്ള നവമാധ്യമങ്ങള്‍ വഴിയും ദൃശ്യങ്ങള്‍ പറന്നതോടെ ദമ്പതിമാരെ എളമക്കര പോലീസിന് എളുപ്പത്തില്‍ കണ്ടെത്താനുമായി.
സാമ്പത്തിക പരാധീനത നിമിത്തമാണ് ഇളയകുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ദമ്പതിമാരുടെ മൊഴി. കുഞ്ഞിനെ കണ്ടെത്തിയ പള്ളി അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ദമ്പതിമാരെത്തുന്നതും ഭാര്യയുടെ കൈയ്യില്‍നിന്നും കുഞ്ഞിനെ വാങ്ങിയ ടിറ്റോ പള്ളിക്ക് മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നത് കണ്ടെത്തിയത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here