ഇരട്ടകളായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തിന്റെയും സുജിത്തിന്റെയും പിറന്നാള്‍ ആഘോഷത്തിനെത്തിയതായിരുന്നു നടി നവ്യാനായര്‍. ഹീലിയം ബലൂണ്‍ ഊതിപ്പെരുക്കിയാല് ശബ്ദം മാറുമെന്ന് കൂട്ടുകാര്‍ പറഞ്ഞെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു നവ്യയുടെ അഭിപ്രായം. ഒടുവില്‍ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.
ഹീലയം ബലൂണ്‍ ഊതിപ്പെരുക്കിയശേഷം ”എന്താ പറയേണ്ടേ…?” എന്നു ചോദിക്കാന്ശ്രമിച്ച നവ്യയുടെ ശബ്ദം ആകെ മാറിപ്പോയതും പൊട്ടിച്ചിരി മുഴങ്ങുകയായിരുന്നു. ഒടുവില്‍ നവ്യ തോല്‍വിയും സമ്മതിച്ചു. ബലൂണ്‍ ഊതിപ്പെരുക്കുന്ന വീഡിയോ നവ്യ ഇന്‍സ്റ്റഗ്രം പേജില്‍ പങ്കുവച്ചിട്ടുണ്ട്.