ഇതാര്…? നമ്മുടെ നന്ദനവര്‍മ്മയോ?

0

ഓണ്‍സ്‌ക്രീനില്‍ അല്ലെങ്കിലും സോഷ്യല്‍ മീഡിയായുള്ളതുകൊണ്ട് പലവിധ ഗുണങ്ങളും താരങ്ങള്‍ക്കുണ്ട്. പണ്ടത്തെപ്പോലല്ല, ഔട്ടായി പോയി എന്നൊരുതോന്നലു വേണ്ട. ആരാധകര്‍ക്കു മുന്നില്‍ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ച് സാന്നിധ്യം നിലനിര്‍ത്താം. ഇത് മുന്‍കാല നടമാരുടെ കാര്യം. പ്രായം അനുകൂലമായപുതുമുഖങ്ങള്‍ക്ക് അത്രയധികം വേവലാതി വേണ്ട. സോഷ്യല്‍മീഡിയായിലെ പുതുലുക്കുകള്‍ എന്നും ആരാധകവൃന്ദത്തെ നേടിക്കൊടുക്കും.

ബാലതാരമായി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നന്ദനവര്‍മ്മയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലതാരത്തില്‍ നിന്ന് നായികയാകാനുള്ള ഒരുക്കത്തിലാണ് താരം.

വെറുതെ പോസ്റ്റിട്ടു വീട്ടില്‍ പോകുകയല്ല, വല്ലവനും ചൊറിയാന്‍ വന്നാലും നല്ല കലക്കന്‍ മറുപടി നല്‍കുന്ന ശീലവും താരത്തിനുണ്ട്. അടുത്തിടെ സോഷ്യല്‍മീഡിയായില്‍ വന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here