നടന് ജയറാം-പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവിക നവമാധ്യമക്കൂട്ടായ്മകളില്‍ സജീവമാണ്. ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് എത്തുന്ന ചിത്രങ്ങള്‍ മാളവിക പങ്കുവയ്ക്കാറുമുണ്ട്. സഹോദരന് കാളിദാസ് സിനിമയില്‍ എത്തിയതോടെ മാളവികയുടെ അതേപാതയിലേക്കെന്ന് അഭ്യൂഹം പരക്കുന്നതിനിടെയാണ് മാളവികയുടെ അക്കൗണ്ടിലേക്ക് ആളുകള്‍ കൂടാന്‍ തുടങ്ങിയത്.
മോഡേണ്‍ വസ്ത്രങ്ങളിഞ്ഞ ചിത്രങ്ങള്ക്കുതാഴെയാണ് മോശമായ വാക്കുകളില്‍ കമന്റിടുന്നത്. വേഷവിധാനത്തെ പരാമര്‍ശിച്ചാണ് കമന്റുകളിലേറെയും.