അത്യാവശ്യഘട്ടത്തില്‍പോലും സ്വന്തം പണിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ തയ്യാറാകാത്തവരാണ് നാം. എന്നാല്‍ മേഘാലയയില്‍നിന്നും വ്യത്യസ്തമായ അനുഭവകഥയാണ് സോഷ്യല്‍ മീഡിയായില്‍ നിറയുന്നത്.

അത്യാസന്നനിലയിലായ ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സിന് വളയം പിടിച്ച ലേഡി ഡോക്ടറാണ് താരമാകുന്നത്. മേഘാലയയിലെ ഗരോബാദയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ബാല്‍നാംചി സാങ്മയാണ് പ്രശംസ പിടിച്ചുപറ്റുന്നത്.

പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഹെല്‍ത്ത് സെന്ററിലെത്തിക്കുമ്പോള്‍ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. അവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ താണ്ടേണ്ടത് 36 കിലോമീറ്ററും.

ഹെല്‍ത്ത് സെന്ററില്‍ ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവര്‍ ലീവിലുമായിരുന്നു. പിന്നെ സമയംപാഴാക്കാതെ ഡോക്ടര്‍ തന്നെ ആംബുലന്‍സിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് കയറുകയായിരുന്നു.

കൃത്യസമയത്തുതന്നെ സൗകര്യങ്ങളുള്ള ആശുപത്രിലേക്ക് ഗര്‍ഭിണിയെ എത്തിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here