തമിഴ് ബിഗ്ബോസില്‍ പങ്കെടുത്തതോടെ പ്രശസ്തയായ നടിയും മോഡലുമാണ് മീരാ മിഥുന്. നിരന്തരം വിവാദങ്ങളുണ്ടാക്കി ബിഗ്ഗ്ബോസില്‍ നിന്നും പുറത്തായെങ്കിലും നവമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മീരയുണ്ട്.
ഇത്തവണ സിഗരറ്റ് വലിച്ചിരിക്കുന്ന ഫോട്ടോയും വീഡിയോയുമാണ് നവമാധ്യമക്കൂട്ടായ്മകളില്‍ പങ്കുവച്ചത്. ഇതോടൊപ്പം സിഗരറ്റ് വലിച്ച് തെരുവിലൂടെ നടക്കുന്ന ഒരു വീഡിയോയും പോസ്റ്റുചെയ്തിട്ടുണ്ട്. ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നതും.