തിരുവനന്തപുരം: ബാലനടി മീനാക്ഷി കാറോടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസ് വെട്ടിലായി. ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് മീനാക്ഷി കാറോടിച്ചിറങ്ങിയത്. 12കാരിയായ മീനാക്ഷി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ വീഡിയോയിട്ടത്.
എന്നാല്‍ 18 വയസു പൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതിനെതിരേ കര്‍ശനനടപടിയാണ് പോലീസ് എടുത്തിരുന്നത്. മാതാപിതാക്കള്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. എന്നാല്‍ പ്രമുഖരെ തൊടാന്‍ മടിക്കുന്ന പോലീസിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ചയാകുന്നതും. മുമ്പും മീനാക്ഷി ബൈക്കോടിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട് ശ്രദ്ധേയയായ താരമാണ് മീനാക്ഷി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here