ക്യാന്‍സറിനെയും എതിര്‍പ്പുകളെയും അവഗണിച്ച്… മുന്നോട്ട് നയിച്ച ആനന്ദ് രാജ്… മഞ്ജു ലേഖയുടെ വാക്കുകള്‍ വയറല്‍

0


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാന്‍സര്‍ കാല്‍മുട്ടിനെ തകര്‍ത്തു. എന്നാലിതൊന്നും ആനന്ദ രാജിന്റെ മനസില്‍ സൂക്ഷിച്ചിരുന്ന പ്രണയത്തെ ബാധിച്ചില്ല. വിവാഹശേഷം കാന്‍സര്‍ കാലിനെതന്നെയും തകര്‍ത്തു… എതിര്‍പ്പുകളെ ഇല്ലാതാക്കി തന്നെ മുന്നോട്ടു നയിച്ച ഭര്‍ത്താവിനെക്കുറിച്ച് അധ്യാപികയായ മഞ്ജു ലേഖ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നു…


പ്രിയ കൂട്ടുകാരന്‍ Anand Raj നീ ലോകത്തെ പുരുഷന്മാര്‍ക്കു മൊത്തം മാതൃക ആണ് മുത്തെ.????. മഞ്ജു ലേഖാ നന്നായി എഴുതി.????. Sabeena Ansar
2008 ജനുവരി മാസം ഏഴാം തീയതി. രാവിലെ 10മണിക്ക് എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. പുതിയ നമ്പറില്‍ നിന്നും. ആ കോള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തു. അയാള്‍ എന്നോട് ചോദിച്ചു മഞ്ജു ലേഖ അല്ലേ എന്ന്. ഞാന്‍ പറഞ്ഞു അതെ എന്ന്. അയാള്‍ ചോദിച്ചു സുഖമാണോ എന്ന്. ഞാന്‍ പറഞ്ഞു സുഖമാണ് നിങ്ങളാരാ എന്ന് ചോദിച്ചു. അതിന് ഉത്തരമൊന്നും പറയാതെ അയാള്‍ എന്നോട് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.. നിന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന്.. ഒരുനിമിഷം ഞാന്‍ ഞെട്ടിപ്പോയി എന്നിട്ട് വീണ്ടും അയാളോട് ചോദിച്ചു നിങ്ങള്‍ ആരാണെന്ന്…
അയാള്‍ പറഞ്ഞു ഞാന്‍ സേവ്യര്‍ ആണെന്നും.. ഞാന്‍ നിന്റെ ഒപ്പം പഠിച്ചതാണെന്ന്.. അപ്പോള്‍ ഞാന്‍ പറഞ്ഞു അങ്ങനെ ഒരു പേര് എനിക്ക് ഓര്‍മ ഇല്ലല്ലോ എന്ന്..അയാളെന്നോട് പറഞ്ഞു നന്നായി ആലോചിച്ച് നോക്കൂ പിടികിട്ടും എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു..
പിറ്റേദിവസം രാവിലെ വീണ്ടും അയാള്‍ വിളിച്ചു.. എന്നിട്ട് എന്നോട് ചോദിച്ചു ആരാ എന്ന് മനസ്സിലായോ എന്ന്..ഞാന്‍ പറഞ്ഞു നിങ്ങള്‍ പറയുന്ന പേരിലുള്ള ഒരാളെ എനിക്ക് അറിയില്ല എന്റെ കൂടെ പഠിച്ചിട്ടില്ല എന്ന്. അയാള്‍ നല്ല മലയാളം സംസാരിക്കുന്നുണ്ടായിരുന്നു…അതുകൊണ്ട് ഞാന്‍ വിചാരിച്ചു എന്റെ കുടുംബത്തിലുള്ള ആരെങ്കിലും എന്നെ വിളിച്ച് പറ്റിക്കുന്നത് ആയിരിക്കുമെന്ന്… ഞാന്‍ അയാളോട് ചോദിച്ചു സത്യം പറയണം ആരാ നിങ്ങള്‍….എന്നെക്കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞത്…
അയാള്‍ പറഞ്ഞു നിന്നെ കുറിച്ച് എനിക്ക് എല്ലാം അറിയാം. നീ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നിനക്ക് കാല്‍മുട്ടില്‍ കാന്‍സര്‍ വന്നിട്ട് മുഴുവനും എടുത്തു കളഞ്ഞിട്ട് സ്റ്റീല്‍ റാഡ് ഇട്ടിട്ടുണ്ട് എന്ന്.. ഒരു വര്‍ഷം പഠനം ഉപേക്ഷിച്ചു. വീണ്ടും പഠിച്ചു എംഎസ്സി കംപ്ലീറ്റ് ചെയ്തു ഇപ്പോള്‍ കാഞ്ചിപുരത്ത് ഗവര്‍മെന്റ് സ്‌കൂളില്‍ പിജി ടീച്ചറായി ജോലി ചെയ്യുന്നു… ഞാന്‍ ഞെട്ടി എന്നെ കുറിച്ച് ഇത്രയും എങ്ങനെ അറിയാം എന്ന്… വീണ്ടും ചോദിച്ചു നിങ്ങള്‍ ആരാണെന്ന്.. അയാളെന്നോട് പറഞ്ഞു ഞാന്‍ ആരാണെന്ന് അറിഞ്ഞാല്‍ ഫോണ്‍ കട്ട് ചെയ്യരുത്.. എന്നോട് സംസാരിക്കണം എന്… ഞാന്‍ സമ്മതിച്ചു..
അപ്പോഴാണ് അയാളുടെ യഥാര്‍ത്ഥ പേര് പറയുന്നത് പേര് ആനന്ദരാജ് എന്റെ വീടിനടുത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെ…എന്നെ കുറിച്ച് എങ്ങനെ ഇത്രയും കാര്യങ്ങള്‍ അറിയാം എന്ന് ഞാന്‍ ചോദിച്ചു അയാള്‍ പറഞ്ഞു ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ട് നിന്നെ കാണാന്‍ തുടങ്ങിയതാണ് എന്… അപ്പോഴും അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണ് നിന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്ന്… ഞാന്‍ പറഞ്ഞു എനിക്ക് സ്‌നേഹിക്കാനും വിവാഹം കഴിക്കാനും പറ്റില്ല നല്ലൊരു സുഹൃത്തായി വേണമെന്നും സംസാരിക്കാമെന്ന്… അപ്പോള്‍ അയാള്‍ പറഞ്ഞു നീ സുഹൃത്തായി സംസാരിച്ചു ഞാനൊരു കാമുകിയോട് സംസാരിക്കുന്നതുപോലെ സംസാരിക്കും.. എന്നെങ്കിലും നിനക്ക് എന്നോട് ഇഷ്ടം തോന്നിയാല്‍ നീ പറഞ്ഞാല്‍ മതി എന്നു പറഞ്ഞു.
ആറ് മാസങ്ങള്‍ക്ക് ശേഷം അയാളുടെ സ്‌നേഹത്തിന് മുന്‍പില്‍ ഞാന്‍ വീഴുന്ന പോയി.. അപ്പോഴും വിവാഹം കഴിക്കാന്‍ ഒരുപാട് തടസ്സങ്ങളുണ്ട്.. ജാതി മതം പിന്നെ എനിക്ക് ഒരു അനിയത്തിയും കൂടിയുണ്ട്…. ഇതെല്ലാം അയാളോട് ഞാന്‍ പറഞ്ഞു.. അയാള്‍ പറഞ്ഞു ഒളിച്ചോടി വിവാഹം കഴിക്കുന്നത് എനിക്കും താല്‍പര്യമില്ല.. എന്നെങ്കിലും നിന്റെ അച്ഛനും അമ്മയുടെയും സമ്മതത്തോടെ ഞാന്‍ നിന്നെ വിവാഹം കഴിക്കാമെന്ന്… ഞാനും സമ്മതിച്ചു.
അപ്പോള്‍ അയാള്‍ വിദേശത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്നു.. ഒരു വര്‍ഷത്തിനുശേഷമാണ് അയാള്‍ എന്നെ കാണാന്‍ വരുന്നു എന്നു പറഞ്ഞത്…
അയാളുടെ ശബ്ദം മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ… അയാളെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല ആദ്യം ആദ്യമായി കാണാന്‍ പോകുന്ന ആകാംഷയിലാണ് ഞാന്‍… അന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടി എന്നെ കാണാന്‍ 850 കിലോമീറ്റര്‍ ദൂരം കടന്നു വന്നു… സ്‌കൂളില്‍ വച്ചായിരുന്നു കാണുന്നത്… കണ്ടപ്പോള്‍ അയാള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു… ഞാന്‍ ചോദിച്ചു എന്ത് പറ്റി എന്ന്.. അയാള്‍ പറഞ്ഞു ഒന്നുമില്ല ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം നിന്നെ കണ്ട സന്തോഷമാണെന്ന്.. ആകെ 10 മിനിറ്റ് സമയം a ഉള്ളൂ… രണ്ടുപേരും പരസ്പരം സംസാരിച്ചു അയാള്‍ ഇറങ്ങാനുള്ള സമയമായി.. അയാള്‍ പറഞ്ഞു ഞാനിറങ്ങുന്നു സമയമായി ഞാന്‍ ശരി എന്ന് പറഞ്ഞു… അയാള്‍ എന്നെ കെട്ടിപ്പിടിച്ചു നെറുകയില്‍ ഒരു ചുംബനം തന്നു… എനിക്ക് വേണ്ടി അയാള്‍ ആദ്യമാദ്യം കൊണ്ടുവന്ന സമ്മാനം ഒരു പെര്‍ഫ്യൂം ആയിരുന്നു..
അങ്ങനെ ഞങ്ങളുടെ പ്രണയം മൂന്നാമത്തെ വര്‍ഷത്തേക്ക് അടുത്തു..അയാള്‍ക്ക് വന്ന വിവാഹ ആലോചനകള്‍ മുഴുവനും അയാള്‍ കളഞ്ഞിട്ട് എനിക്ക് വേണ്ടി കാത്തിരുന്നു… എന്റെ അച്ഛനോട് ചോദിച്ചു എനിക്ക് അവളെ വിവാഹം കഴിച്ച തരാമോ എന്ന്… എന്റെ അച്ഛന്‍ അതിന് ഒരിക്കലും സമ്മതിക്കില്ല എന്ന് പറഞ്ഞു… ഞാന്‍ അയാളോട് ചോദിച്ചു അച്ഛന്‍ തരില്ല എന്നല്ലേ പറയുന്നത്.. നിങ്ങള്‍ക്ക് വേറെ ഒരു കുട്ടിയെ വിവാഹം കഴിച്ചു കൂടെ.. അയാളെന്നോട് പറഞ്ഞു എത്രകാലം ആയാലും നിനക്കുവേണ്ടി കാത്തിരിക്കും… നിന്നെ ഞാന്‍ സ്‌നേഹിച്ചത് വിവാഹം കഴിക്കാന്‍ വേണ്ടിയാണ് എന്റെ ഭാര്യയെ നീ ജീവിക്കാനും കൂടിയ അല്ലാതെ കളഞ്ഞിട്ടു പോകാനല്ല എന്… എന്റെ കണ്ണുനിറഞ്ഞു ഞാനാരോടും കാണിച്ചില്ല…
നീണ്ട 6 വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അവസാനം വിവാഹം കഴിച്ചു തന്നു…. വിവാഹം കഴിഞ്ഞു സന്തോഷമായിരുന്നു ഞങ്ങളുടെ ജീവിതം… ചെറിയ ചെറിയ വഴക്കുകള്‍ ഉണ്ടാക്കിയാലും… സന്തോഷത്തോടെ തന്നെ ജീവിച്ചു… ഒന്നര വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു….
ഒരുദിവസം പെട്ടെന്ന് കാലില്‍ ഒരു വേദനയുണ്ടായി.. കാല് നിലത്ത് വെക്കാന്‍ പറ്റാത്ത വേദന എന്റെ ചികിത്സ ചെന്നൈയിലായിരുന്നു.. എല്ലാരും കൂടി chennai ഹോസ്പിറ്റലിലെത്തിച്ചു.. ഡോക്ടര്‍ പരിശോധിച്ചിട്ട് പറഞ്ഞു… കാലില്‍ ഇന്‍സ്‌പെക്ഷന്‍ ആയിട്ടുണ്ട്..കാല് മുഴുവനും ഓപ്പണ്‍ ചെയ്തു ക്ലീന്‍ ചെയ്തു റാഡ് മാറ്റണമെന്ന്…. ആദ്യത്തെ ഓപ്പറേഷന്‍ അവിടെ കഴിഞ്ഞു വീട്ടിലെത്തി… പത്തുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വല്ലാതെ വേദന തോന്നി പിന്നെ എല്ലാരും ആലോചിച്ചിട്ട് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു..
അവിടെ എത്തിയപ്പോള്‍ അവിടുത്തെ ഡോക്ടറും പറഞ്ഞതാണ് ഇന്‍സ്‌പെക്ഷന്‍ ആയിട്ടുണ്ട് clean ചെയ്യണമെന്ന്… അപ്പോഴും ഡോക്ടര്‍ പറഞ്ഞു ഒരു പ്രാവശ്യം മാത്രമേ ഓപ്പണ്‍ ചെയ്യാന്‍ പറ്റുള്ളൂ അതിനുശേഷം ചെയ്യാന്‍ പറ്റില്ല.. പരമാവധി നമുക്ക് ശ്രമിക്കാമെന്ന്… ആ ഓപ്പറേഷനും വിജയിച്ചില്ല… അവസാനം എനിക്ക് എന്റെ ഒരുകാല്‍ മുഴുവനും കളയേണ്ടി വന്നു… അപ്പോഴും നിറകണ്ണോടെ എനിക്ക് ആദ്യം തന്ന വാത്സല്യം അതുപോലെ ഇപ്പോഴും തന്നു നെഞ്ചോട് ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന എന്റെ ചേട്ടനെ ഞാന്‍ കണ്ടു… എത്ര വിഷമം തോന്നിയാലും എന്റെ മുമ്പില്‍ നിന്ന് ഒരു തുള്ളി കണ്ണീര്‍ പോലും വിടില്ല പാവം… തകര്‍ന്നുപോയി എന്ന് വിചാരിച്ച് എന്റെ ജീവിതം.. ഒരിക്കലും നമ്മള്‍ തകരില്ല എന്ന് പറഞ്ഞു ഉയര്‍ത്തിപ്പിടിച്ച് തന്നതാണ് ആ പാവം മനുഷ്യന്‍… ഇപ്പോള്‍ ഞാന്‍ വീണ്ടും വെപ്പ് കാല്‍ കാല്‍വച്ചു. നടക്കുന്നു സ്‌കൂളില്‍ പോകുന്നു…. എന്റെ കൂടെ ഒരു അച്ഛന്‍ ആയിട്ടും അമ്മയായിട്ടും നല്ല ഒരു ഭര്‍ത്താവ് ആയിട്ടും എന്റെ കൂടെ നില്‍ക്കുന്നു….
എഴുതിയാല്‍ ഒരുപാട് എഴുതാം….
Manjulekha….

LEAVE A REPLY

Please enter your comment!
Please enter your name here