വിവാഹിതയാകുകയെന്നത് വലിയ ആഗ്രഹമായിരുന്നുന്നെന്ന് ലക്ഷ്മി ഗോപാലസ്വാമി

0
18

2000-ല്‍ അരയന്നങ്ങളുടെ വീട് ലോഹിതദാസ് ചിത്രത്തിലൂടെ മുപ്പതാംവയസില്‍ സിനിമയിലെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തുടര്‍ന്ന് നിരവധിചിത്രങ്ങളില്‍ വേഷമിട്ട താരം നൃത്തവേദികളിലെ സജീവസാന്നിധ്യമാണ്. ഇതുവരെയും വിവാഹിതയാകാതിരിക്കുന്നതിനു പിന്നിലെന്തെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കയാണ് ലക്ഷ്മി.

വിവാഹം കഴിക്കുക എന്നുള്ളത് തന്റെ വലിയ ആഗ്രഹം ആയിരുന്നുവെന്നും ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം, കൂടെ ഡാന്‍സും, അതായിരുന്നു മനസിലുണ്ടായിരുന്നതെന്നും ലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഒന്നുംനടന്നില്ല. ഇത് എന്റെ വിധിയാണെന്ന് പറയാമെങ്കിലും പക്ഷെ അതല്ല നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നതെന്നും താരം വ്യക്തമാക്കി. സിനിമക്ക് ഒപ്പം തന്നെ ജീവിതത്തില്‍ പല ലക്ഷ്യങ്ങളുമായി ഞാന്‍ അലഞ്ഞപ്പോള്‍ അതിയായി തന്നോട് ഇഷ്ടം തോന്നി ഒരാള്‍ വരും എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായില്ല.

വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയെന്നുമുള്ളതാണ് അവരുടെ സങ്കല്‍പ്പം.

അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് ലക്ഷ്മി പറയുന്നു. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here