ചൈനീസ് മൊബൈല്‍ ആപ്പായ ‘ടിക്‌ടോക്’ ആബാലവൃദ്ധരെയും ആകര്‍ഷണവലയത്തിലാക്കിക്കഴിഞ്ഞു. വെള്ളിത്തിരയിലെ താരങ്ങളേക്കാള്‍ മികച്ച അഭിനയവും ഡാന്‍സുമെല്ലാം ചെയ്യുന്നവര്‍ ഈ ലോകത്തുണ്ടെന്ന് തെളിയിക്കാന്‍ ടിക്‌ടോക്കിനായി.

ഇതിനിടെ പോലീസ് സ്റ്റേഷനുള്ളില്‍ യൂണിഫോമിടാതെ എത്തുകയും ടിക്‌ടോക് വീഡിയോയില്‍ അഭിനയിക്കുകയും ചെയ്ത യുവ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ അര്‍പ്പിത ചൗധരിക്കാണ് ടിക് ടോക് ‘പണി’യായത്.

ജൂലൈ 20-നാണ് ഹിന്ദിഗാനത്തിനൊത്ത് ചുവടുവച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം വൈറലായതോടെ ചില ഉദ്യോഗസ്ഥരുടെ കണ്ണില്‍പെട്ടതാണ് വിനയായത്. അര്‍പ്പിത അച്ചടക്കം പാലിച്ചില്ലെന്നും നിയമം ലംഘിതായും ഡിവൈ.എസ്.പി മഞ്ജിത വന്‍സാര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here