ഇടത് മന്ത്രിസഭയില്‍ കൈയടി നേടി ആരോഗ്യമന്ത്രി

0

ഇടതുമന്ത്രി സഭയില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന സ്ത്രീസാന്നിധ്യമായി നിറയുകയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആദ്യഘട്ടത്തില്‍ ‘സ്വര്‍ണ്ണക്കണ്ണട’ വിവാദത്തില്‍പെട്ടെങ്കിലും മികച്ച ഭരണമികവുകൊണ്ട് വിമര്‍ശകരെവരെ ആരാധകരാക്കി മാറ്റിയിരിക്കയാണ് ടീച്ചര്‍.

ലോകം ഭീതിയോടെ നിപ വൈറസിനെ ഉന്മൂലനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും രോഗഭീതി പടര്‍ത്തിയ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഏറെശ്രദ്ദേയയാക്കി.

ആരോഗ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് ടീച്ചര്‍ കാഴ്ചവയ്ക്കുന്നതും. സംസ്ഥാനത്തെ ആതുരാലയങ്ങളിലെല്ലാം തന്നെ മികച്ച സൗകര്യങ്ങളൊരുക്കാനും മെഡിക്കല്‍കോളജുകളില്‍ നൂതന ചികിത്സാ സംരംഭങ്ങള്‍ തുടങ്ങാനും ടീച്ചര്‍ക്കായി. നവമാധ്യമങ്ങളിലും ആരോഗ്യമന്ത്രിയെന്ന നിലയില്‍ സജീവസാന്നിധ്യമാണ് ടീച്ചര്‍.

ഇന്‍ബോക്‌സില്‍ കമന്റിട്ട് സഹായമര്‍ഭ്യര്‍ത്ഥിച്ചയാള്‍ക്ക് മണിക്കൂറുകള്‍ക്കകം ആംബുലന്‍സ് കൈമാറിയ നടപടിയും ഏറെ കൈയടിനേടി. അപടകത്തില്‍പെട്ട് വലതുകൈ നഷ്ടപ്പെട്ട യുവാവിന് സര്‍ക്കാര്‍ ചെലവില്‍ ആധുനിക കൃത്രിമകൈ നല്‍കിയതും ഏറെ പ്രശംസിക്കപ്പെട്ടു. ഇടതുമന്ത്രി സഭയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരില്‍ ഏറെ മുന്നിലാണ് ഈ സ്ത്രീ സാന്നിധ്യമെന്നത് പറയാതിരിക്കാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here