തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് കനിഹ. മലയാളത്തിലുള്‍പ്പെടെ നിരവധി സിനിമകളില്‍ നായികയുമായിരുന്നു. നവമാധ്യമങ്ങളില്‍ സജീവമായ കനിഹ തന്റെ പഴയകാല ചിത്രമുള്ള ഐ.ഡി. കാര്‍ഡ് പങ്കുവച്ചതോടെയാണ് താരത്തിന്റെ പഴയപേരും ആരാധകര്‍ക്ക് പിടികിട്ടിയത്.

ദിവ്യ വി. എന്ന് രേഖപ്പെടുത്തിയ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ തിരിച്ചറിയല്‍ കാര്‍ഡാണ് താരം പങ്കുവച്ചത്. നാലുകൊല്ലം മുമ്പുണ്ടായ ഒരു പ്രളയത്തില്‍ പഴയകാല ചിത്രങ്ങളില്‍ പലതും നഷ്ടപ്പെട്ടതിനാല്‍ ഇതുമാത്രമാണ് കൈയ്യിലുള്ളതെന്നും കനിഹ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here