തമിഴ്‌നാട്ടില്‍ കോലാഹലം സൃഷ്ടിച്ച ടിവി പ്രോഗ്രാമാണ് നടന്‍ കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ്. ഏറ്റവുമൊടുവിലത്തെ എപ്പിസോഡില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം കേട്ടിട്ടും ചിരിച്ചുകൊണ്ടിരുന്ന ഉലകനായകന്‍ കമല്‍ഹാസനാണ് ‘പെട്ടത്’.

കോളജ് പഠനകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍വേണ്ടി മാത്രം ബസില്‍ കയറാറുണ്ടായിരുന്നുവെന്ന് മല്‍സരാര്‍ത്ഥിയായ നടന്‍ ശരവണന്‍ വെളിപ്പെടുത്തിയപ്പോള്‍ തമാശയായി കണ്ട് ചിരിച്ചുകൊണ്ടിരുന്നതാണ് കമല്‍ഹാസന് വിനയായത്്.

ഗായിക ചിന്മയിയാണ് മക്കള്‍ നീതിമയ്യത്തിന്റെ നേതാവുകൂടിയായ കമലിനെതിരേ ട്വിറ്ററില്‍ വിമര്‍ശനമിട്ടത്. പിന്നാലെ നവമാധ്യമങ്ങളില്‍ കമലിനെതിരേ രോഷം പുകയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here