സ്ത്രീകളുടെ വിജയം, ഇതിനേക്കാള്‍ വലിയൊരു സന്തോഷം ജീവിതത്തിലുണ്ടായിട്ടല്ലെന്ന് ജയമാല

0

ബെംഗളൂരു: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ കര്‍ണാടക മന്ത്രിയും നടിയുമായ ജയമാല സ്വാഗതം ചെയ്തു. യുവതിയായിരിക്കെ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ശ്രീകോവിലില്‍ അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടെന്നും ജയമാല 2006 ല്‍ നടത്തിയ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ശബരിമല പ്രവേശനക്കേസിലെ സുപ്രീം കോടതി വിധി ചരിത്രപരമാണ്. സ്ത്രീകളുടെ വിജയമാണ്. സ്വാഗതം ചെയ്യുന്നുവെന്നും ഇതിനെക്കാള്‍ വലിയൊരു സന്തോഷം തന്റെ ജീവിതത്തില്‍ വരാനില്ലെന്നും ജയമാല പ്രതികരിച്ചു. സ്ത്രീകള്‍ക്കും സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here