മുല്ലപ്പൂവേ… നിനക്കെന്തേ ഇത്ര ഡിമാന്റ്

0
1

മുല്ലപ്പൂവേ… നിനക്കെന്തു പറ്റി ? എന്തേ നിനക്കിത്ര ഡിമാന്‍ഡ് ?

മുല്ലപ്പൂവിന്റെ വിപണിയിലെ ഇപ്പോഴത്തെ ഡിമാന്‍ഡ് ആരെയും ഞെട്ടിക്കുന്നതാണ്. കിലോയ്ക്ക് 6,000 രൂപ കടന്നു. ഒരു മുഴം മുല്ലപ്പൂവിന് 150 രൂപവരെയാണ് കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴത്തെ വില.
കല്യാണം, ചടങ്ങുകള്‍, ഉത്സവം തുടങ്ങി പ്രതിദിനം തലയില്‍ ചൂടാനും മലയാളിക്ക് മുല്ലപ്പൂവ് വേണം. ഇപ്പോഴത്തെ വിപണി വില സാധാരണക്കാര് മുല്ലപ്പൂവിനെ തൊടാന്‍ അനുവദിക്കുന്നില്ല. കേരളത്തിലെ പൂക്കച്ചവടക്കാര്‍ വില ഉയര്‍ത്തുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ പ്രധാന പൂ വിപണിയിലടക്കം തമിഴ്‌നാട്ടിലെ ഉല്‍പ്പാദ കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള വിപണികളിലെല്ലാം മലയാളികള്‍ ഇഷ്ടപ്പെടുന്ന മുല്ലപ്പൂവിറെ വില ഉയരത്തില്‍ തന്നെയാണ്.
ചതിച്ചത് കാലാവസ്ഥയാണെന്നാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പറയുന്നത്. കൃഷി ഭൂമിക്കകളില്‍ ഉണ്ടായിരിക്കുന്ന മൂടല്‍ മഞ്ഞ് പൂക്കള്‍ ഉണക്കുകയാണ്. ഇത് ഉല്‍പ്പാദനത്തിന് പ്രതികൂലമായതോടെ, ആവശ്യക്കാര്‍ കൂടുകയും ചെയ്യുന്നു. ഇപ്പോഴത്തെ സ്ഥിതി തമിഴ്‌നാട്ടിലെ കാലാവസ്ഥ മാറുന്നതുവരെ തുടരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here