പായ്ക്കപ്പലിലേറി പെണ്‍സംഘം;  ലോകംചുറ്റിയെത്തിയവര്‍ക്ക് അഭിനന്ദനപ്രവാഹം

0
കടലോളം പോന്ന പെണ്‍കരുത്തിന് മറ്റൊരുദാഹരണംകൂടി. കടല്‍കടന്ന് ലോകംചുറ്റിത്തിരിച്ചെത്തിയ നാവികസേനയുടെ പെണ്‍കുട്ടികള്‍ എഴുതിയത് പുതുചരിത്രം. ലെഫ്. കമാന്‍ഡര്‍ വര്‍ദിക ജോഷിയടങ്ങുന്ന ആറംഗസംഘം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പനാജിയില്‍ നിന്നും യാത്രതിരിച്ചത്.
പ്രക്ഷുബ്ദമായ കാലാവസ്ഥയില്‍ കടല്‍കടക്കുമ്പോള്‍ തരണംചെയ്യാന്‍ പ്രതിബന്ധങ്ങളുമേറെയായിരുന്നു. കടലോളം ആഴത്തിലായിരുന്ന ആ പെണ്‍കൊടിമാരുടെ ആത്മവിശ്വാസം. പായ്കപ്പല്‍ ഐ.എന്‍.എസ്.വി ‘തരിണി’യില്‍ അഭിമാനചരിത്രം കുറിച്ച് അവര്‍ കഴിഞ്ഞ ദിവസം തിരികെയെത്തി.
ലെഫ്. കമാന്‍ഡര്‍ വര്‍ദിക ജോഷി, പ്രതിഭ ജാംവല്‍, ലെഫ്റ്റനന്റുമാരായ പായല്‍ ഗുപ്ത, സ്വാതി, വിജയദേവി, ഐശ്വര്യ ബോഡാപതി  എന്നിവരായിരുന്നു അംഗങ്ങള്‍.  254 ദിവസങ്ങള്‍ നീണ്ട യാത്രയില്‍ 21,980 നോട്ടിക്കല്‍ മൈലാണ് സംഘം പിന്നിട്ടത്.  ഗോവയിലിറങ്ങിയ അവരെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘാംഗങ്ങളെ അനുമോദിച്ച് ട്രീറ്റ് ചെയ്തു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here