മുട്ടിനു മുകളിലുള്ള വസ്ത്രമണിഞ്ഞ് എത്തേണ്ട, ഈ കോളജ് ക്യാമ്പസിലേക്കു പോലും പ്രവേശിപ്പിക്കില്ല

0

ഹൈദരാബാദിലെ ഒരു വനിതാ ആര്‍ട്്‌സ് ആന്റ് സയന്‍സ് കോളജില്‍ മുട്ടിനു മുകളിലുള്ള വസ്ത്രം ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. മേല്‍വസ്ത്രത്തിന് മുട്ടിനുതാഴെ വരെ ഇറക്കമുണ്ടോയെന്ന് പരിശോധിച്ചാണ് കുട്ടികളെ കോളജിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കവാടത്തില്‍ ഇതിനായി വനിതാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

Guys, remember the day you came to this college for your admission? Y'all had a sense of admiration for the college and…

Zanobia Tumbi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 13, 2019

പരിശോധനയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോളജ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പെണ്‍കുട്ടികള്‍ ഈ പരിശോധനക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. 21 -ാം നൂറ്റാണ്ടിലും ഇങ്ങനെ വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തുന്നൂവെന്നാണ് പെണ്‍കുട്ടികളുടെ പരാതി.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞാല്‍ മുമ്പ് ഹാജര്‍ നല്‍കിയിരുന്നില്ലെന്നും ഇപ്പോള്‍ കോളജില്‍തന്നെ പ്രവേശിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here