ഒരു പാട് പോലുമില്ലാത്ത, പേരിനു പോലും ഒരു മുഖക്കുരുവില്ലാത്ത ചര്‍മം കണ്ട് ചിലപ്പോഴൊക്കെ അന്തംവിടാറുമുണ്ട്. അതുപോലെ ആരെയും കൊതിപ്പിക്കുന്ന ചര്‍മസൗന്ദര്യം തീര്‍ച്ചയായും എല്ലാവര്‍ക്കും സ്വന്തമാക്കാം. പക്ഷേ ഒരു രാത്രി ഇരുട്ടിവെളുക്കുമ്ബോള്‍ സുന്ദരമായ ചര്‍മം സ്വന്തമാക്കാമെന്ന വ്യാമോഹമൊന്നും വേണ്ട.

ചര്‍മത്തിന് നല്ല ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ കാലക്രമേണ നല്ല മൃദുലമായ ചര്‍മം സ്വന്തമാക്കാന്‍ സാധിക്കും. കൃത്രിമ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാതെ ഔഷധഗുണമുള്ള പ്രകൃതിദത്ത വസ്തുക്കളിലൂടെ എങ്ങനെ ചര്‍മ സൗന്ദര്യം വീണ്ടെടുക്കാമെന്നു നോക്കാം.

1. തക്കാളികൊണ്ടു തുരത്താം മുഖക്കുരുവിനെ

പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. എന്നാല്‍ ഒരു തക്കാളിയുണ്ടെങ്കില്‍ ലളിതമായി മുഖക്കുരുവിനെ തുരത്താവുന്നതേയുള്ളൂ. ഒരു തക്കാളിയെടുത്ത് രണ്ടായി മുറിക്കുക. അതില്‍ ഒരു കഷ്ണമെടുത്ത് മുഖത്ത് നന്നായി ഉരസുക. ഇത് ചര്‍മത്തിലെ എണ്ണമയത്തെ നിയന്ത്രിക്കുകയും മുഖക്കുരു, പാടുകള്‍ ഇവയെ അകറ്റുകയും ചെയ്യുന്നു.

2. പ്രായത്തെ ചെറുക്കാന്‍ എഗ് പായ്ക്ക്സ്

ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനും തിളക്കം കാത്തുസൂക്ഷിക്കാനും എഗ് പായ്ക്ക് ഇടുന്നത് വളരെ നല്ലതാണ്. ഒരു മുട്ട പൊട്ടിച്ച്‌ വെള്ളയും മഞ്ഞയും വേര്‍തിരിച്ചെടുക്കുക. മുട്ടയുടെ മഞ്ഞ നന്നായി പതപ്പിച്ചെടുക്കുക. ആ പത മുഖത്ത് പുരട്ടി പതിനഞ്ചോ ഇരുപതോ മിനിറ്റിനു ശേഷം കഴുകിക്കളയുക. മുട്ടയുടെ മണം ഇഷ്ടമില്ലാത്തവര്‍ക്ക് ആ മിശ്രിതത്തില്‍ ലാവന്‍ഡര്‍ ഓയില്‍ പോലെ ഇഷ്ടപ്പെട്ട ഏതെങ്കിലും എസന്‍ഷ്യല്‍ ഓയില്‍ ചേര്‍ക്കാം.

5. ചര്‍മത്തിലെ കറുത്ത പാടുകള്‍ മായ്ക്കാന്‍ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നന്നായി അരച്ചെടുക്കുക. അതില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്തു പുരട്ടി വട്ടത്തില്‍ മസാജ് ചെയ്യുക. പത്തുമിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്താല്‍ കറുത്ത കുത്തുകളും പാടുകളും മാറിക്കിട്ടും.

6. സൂര്യതാപത്തില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ തൈര് വീടിനു പുറത്ത് സമയം ചെലവഴിക്കേണ്ടി വരുമ്ബോഴൊക്കെ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ടേബിള്‍ സ്പൂണ്‍ തൈരെടുത്ത് അതില്‍ ഒരുനുള്ളു മഞ്ഞള്‍പ്പൊടി, അല്‍പം നാരങ്ങാനീര് ഇവ ചേര്‍ത്ത മിശ്രിതം മുഖത്തു പുരട്ടിയാല്‍ സൂര്യതാപം മൂലം ചര്‍മത്തിലുണ്ടായ കരിവാളിപ്പ് അകലും. ചര്‍മ സംരക്ഷണത്തിനായി ചെലവഴിക്കാന്‍ അല്‍പം സമയവും ക്ഷമയുമുണ്ടെങ്കില്‍ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച്‌ ചര്‍മപ്രശ്നങ്ങളെ എന്നെന്നേക്കുമായി അകറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here