ചാനലുകളില്‍ റീയാലിറ്റി ഷോകള്‍ അരങ്ങു വാഴുന്നകാലമാണിത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളിലായി മുന്നിട്ടു നില്‍ക്കുന്നവയില്‍ ഒന്നാമ് ബിഗ് ബോസ്.

ബിഗ് ബോസ് തെലുങ്കിന്റെ മൂന്നാം പതിപ്പല്‍ നാഗാര്‍ജുനയാണ് അവതാരകന്‍. പതിവു പോലെ ഷോ തുടങ്ങിയതിനു പിന്നാലെ വിവാദവും തലപൊക്കിയിട്ടുണ്ട്. ഇക്കുറി ആദ്യ എലിമിനേഷനില്‍ പുറത്തായി പ്രമുഖ നടി ഹേമയാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ഷോയില്‍ നിന്നു പുറത്തായശേഷം നടി നടത്തിയ ചില വെളിപ്പെടുത്തലുകളില്‍ പ്രേക്ഷകര്‍ ഞെട്ടിയിരിക്കയാണ്.

പരിപാടിയില്‍ പങ്കെടുക്കുന്ന വനിതാ മത്സരാര്‍ത്ഥികളെ സംഘാടകര്‍ പതിവായി ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കുന്നുവെന്നാണ് ഹേമ വെളിപ്പെടുത്തിയത്. ഗര്‍ഭിണിയാണെങ്കില്‍ ഷോയില്‍ മൂന്നു മാസം തുടരാനാകില്ല. പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടര്‍ന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നും അതില്‍ തെറ്റൊന്നും തോന്നിയിട്ടില്ലെന്നും നടി വിശദീകരിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here