96 എന്ന തമിഴ്പടത്തിലെ ജാനുവെന്ന കഥാപാത്രത്തിന്റെ സ്‌കൂള്‍കാലം മനോഹരമായി അവതരിപ്പിച്ച കൊച്ചി സ്വദേശിനിയായ നടിയാണ് ഗൗരി ജി. കിഷന്‍. ചിത്രം സൂപ്പര്‍ഹിറ്റായതോടെ തെലുങ്ക്-കന്നടപതിപ്പുകളും വന്നു. നിരവധി ആരാധകരാണ് 96 എന്ന ചിത്രം ഗൗരിക്ക് നേടികൊടുത്തത്. ഇന്‍സ്റ്റഗ്രമിലും ഫെയ്‌സ്ബുക്കിലുമൊക്കെ താരത്തെ പിന്തുടരുന്നവരും ഏറെയാണ്.

പുത്തന്‍ലുക്കിലുള്ള ഗൗരിയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. ചാരക്കളറിലുള്ള ബ്ലൗസണിഞ്ഞ് സുന്ദരിയായ ലുക്കിലാണ് താരം. സത്യന്‍ രാജനെന്ന ഫോട്ടോഗ്രഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

View this post on Instagram

? – @sathyan_rajan

A post shared by Gouri G Kishan (@gourigkofficial) on

മലയാളത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലാണ് ഗൗരി ഇപ്പോള്‍ അഭിനയിക്കുന്നത്. സണ്ണി വെയ്‌നാണ് നായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here