കഴിഞ്ഞ ജൂണില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ച ‘സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പദ്ധതി’ നടപ്പായി.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ഡി.ടി.സി) ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമാണ് വനിതകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. ഡി.ടി.സിയുടെ 3700 ബസുകളും ക്ലസ്റ്റര്‍ സ്‌കീമിലെ 1800 ബസുകളുമാണ് ഡല്‍ഹിയില്‍ സര്‍വിസ് നടത്തുന്നത്.

യാത്രക്കാരായ സ്ത്രീകള്‍ക്ക് പ്രത്യേക പിങ്ക് ടിക്കറ്റ് നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ സൗജന്യ യാത്രാ സംവിധാനം ഉപയോഗിച്ചാല്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.

10 രൂപ മുഖവില കണക്കാക്കുന്ന ഇതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കും. ഇതിനായി 290 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. 90 കോടിയോളം ഡി.ടി.സിക്കും 50 കോടി രൂപ ക്ലസ്റ്റര്‍ ബസുകള്‍ക്കും ലഭിക്കും. 150 കോടി രൂപ ഡല്‍ഹി മെട്രോയുടെ വിഹിതമാണ്. ഡല്‍ഹി മെട്രോ ട്രെയിനില്‍ ഈ പദ്ധതി നടപ്പാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here