യു.എ.ഇയില്‍ ഹെവി ബസ് ഡ്രൈവിങ്ങ്
ലൈസന്‍സ് നേടിയ ആദ്യ വനിതയായി മലയാളി യുവതി. കൊല്ലം കുരീപ്പുഴ തൃക്കടവൂര്‍ സ്വദേശിനി സുജ തങ്കച്ചനാണ് ഈ നേട്ടം കൈവരിച്ചത്. ദുബായ് ഖിസൈസിലെ സ്വകാര്യ സ്‌കൂളിലെ ബസ് ജീവനക്കാരിയാണ് സുജ. നാട്ടില്‍ സ്‌കൂട്ടര്‍മാത്രം ഓടിച്ചിരുന്ന സുജ ദുബായില്‍വച്ചാണ് വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ പരിശീലിച്ചത്.

ദുബായില്‍ നഴ്‌സായ സഹോദരനും പിതാവും സ്‌കൂള്‍ അധികൃതരും പ്രോത്സാഹിപ്പിച്ചതോടെയാണ് ബസ് ഡ്രൈവിംഗ് പഠിക്കാന്‍ അല്‍അഹ്‌ലി ഡ്രൈവിംഗ് സെന്ററില്‍ എത്തിയത്്. ഒന്‍പതുമാസത്തെ പരിശീലനത്തിനിടെ ആറുതവണയും ടെസ്റ്റില്‍ പരാജയപ്പെട്ടു.

എങ്കിലും ഏഴാംതവണ ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിച്ചു. ഇതോടെ ദുബായില്‍ ഹെവി ബസ് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യവനിതയായി സുജ തങ്കച്ചന്‍ മാറിയെന്ന് അല്‍അഹ്‌ലി സെന്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here