പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ ചെരുപ്പൂരി അടിച്ചു… കൈകാര്യം ചെയ്തു

0

പാറ്റന: ട്രെയിനി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ചെരുപ്പുകള്‍ കൊണ്ട് നേരിട്ട് സഹനഴ്‌സുമാര്‍. ബീഹാറിലെ കെയ്താറിലെ ഒരു ആശുപത്രിയിലാണ് സംഭവം.

നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിവില്‍ സര്‍ജന്റിനെതിരെ നഴ്‌സുമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിച്ചു. എന്നാല്‍ ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ നഴ്‌സുമാര്‍ ക്യാബിനിലേക്കു കയറി കൈകാര്യം ചെയ്യുകയായിരുന്നു.

ചെരുപ്പുപയോഗിച്ച് ഡോക്ടറെ നഴ്‌സുമാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവും നടത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here