യൂണിഫോമിട്ട് ഇനി മീന്‍ വില്‍ക്കണ്ട, ഹനാന് പ്രവണ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് സംവിധായകന്‍

0

കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളജ് യൂണിഫോറം ധരിച്ച് മീന്‍ വില്‍ക്കുന്ന കോളജ് വിദ്യാര്‍ത്ഥിനി…പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഹനാലെ ക്ഷണിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. സിനിമയില്‍ നല്ലൊരു വേഷം നല്‍കാമെന്നാണ് വാഗ്ദാനം. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്.

കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ചുമലിലേന്തി മുന്നോട്ടു പോകുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി ഹനാന്റെ ജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് അരുണ്‍ ഗോപിയുടെ ഇടപെടല്‍. തൃശൂര്‍ സ്വദേശിനിയാണ് ഹനാന്‍. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അമ്മ മാനസികമായി തളര്‍ന്ന നിലയിലാണ്. പ്ലസടൂവിന് പഠിക്കുന്ന അനിയന്റെ ഉത്തരവാദിത്വവും ഇന്ന് നാന്റെ ചുമലിലാണ്.

പ്ലസ്ടൂവരെ മുത്തുമാലകള്‍ നിര്‍മ്മിച്ചു വിറ്റും കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. ഹനാന്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ മൂന്നിനാണ്. ഒരു മണിക്കൂര്‍ പഠനത്തിനുശേഷം സൈക്കിള്‍ ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് ഓട്ടോയില്‍ മീനുമായി തമ്മനത്തേക്ക്. തിരികെ വീട്ടിലെത്തി കോളജില്‍ പോകും. പഠനം കഴിഞ്ഞ് സൈക്കളില്‍ തമ്മനം ജംഗ്ഷനിലെത്തി മീല്‍വില്‍പ്പന.

അടുത്തിടെയാണ് തുടര്‍പടനത്തിനായി കുടുംബം എറണാകുളത്തേക്ക് മാറിയത്. തൊടുപുഴയിലെ അല്‍ അസര്‍കോളജിലെ മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here