അടിച്ചുഫിറ്റായ വീഡിയോ പുറത്തായി; വനിതാപോലീസുകാരിക്ക് സസ്‌പെന്‍ഷന്‍

0

ചെന്നൈ: പോലീസ് യൂണിഫോമില്‍ മദ്യപിച്ച് ലക്കുകെട്ട വനിതാ പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍. പളനി ദിണ്ടിഗല്‍ സാമിനാഥപുരം പോലീസ് സ്‌റ്റേഷനിലെ സൈനബ് നിഷയാണ് സസ്‌പെന്‍ഷനിലായത്. വഴിയരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോയാണ് പുറത്തായത്. ഒരുമിനിട്ട് ഏഴുസെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പുകളിലും നവമാധ്യമങ്ങളിലും രണ്ടുദിവസംകൊണ്ട് നിറഞ്ഞോടുകയായിരുന്നു. വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഓഫാക്കാന്‍ ഇവര്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നുമുണ്ട്. ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here