പുതിയ തീരുമാനങ്ങളുമായി എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. സോഷ്യമീഡിയായില് ചിത്രങ്ങള്‍ മാത്രം പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇനി വ്യത്യസ്തയാകുകയാണ് ദീപികാ പദുകോണ്‍. തന്റെ ചിന്തകളും വികാരങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന ഓഡിയോ ഡയറിയുമായാണ് താരം എത്തുന്നത്.
‘മൈ ഓഡിയോ ഡയറി’ എന്നപേരില്‍ ആദ്യ ഓഡിയോ ഇന്സ്റ്റഗ്രംപേജില് ദീപിക പങ്കുവച്ചു. 2021 ല്‍ എനിക്കും എന്റെ ചുറ്റുമുള്ള എല്ലാവര്ക്കും വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നത് സമാധാനവും നല്ല ആരോഗ്യവുമാണെന്ന് ആരാധകര്‍ക്ക് ‘പുതുവത്സരാശംസകള്‍’ നേര്‍ന്നുകൊണ്ട് ദീപിക പറഞ്ഞു. സോഷ്യല്‍മീഡിയായില്‍ പങ്കുവച്ചിരുന്ന എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്തശേഷമാണ് താരം ഓഡിയോ ഡയറിയുമായി എത്തുന്നത്.
ഓഡിയോ ഡയറി പങ്കുവയ്ക്കപ്പെട്ട് ഒരു മണിക്കൂറിനകം പത്തുലക്ഷത്തിലധികംപേരാണ് ദീപികയുടെ ശബ്ദം കേട്ടിരിക്കുന്നത്.