ശൊ… വീണ്ടും പെട്ടു !!! കേന്ദ്രീയ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളല്ലേയെന്ന് പ്രതിഭയോട് മറുചോദ്യം

0

ശൊ… വീണ്ടും പെട്ടല്ലോ… കേന്ദ്രീയ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളാണോ അതോ പ്രൈവറ്റ് സ്‌കൂളാണോയെന്ന് ‘ആത്മപരിശോധന’ നടത്താന്‍ കായംകുളം എം.എല്‍.എ തയാറാകണമെന്നാണ് സോഷ്യല്‍ മീഡിയ ഇക്കുറി ആവശ്യപ്പെടുന്നത്.

വേനലവധിക്കുശേഷം ആദ്യദിവസം സ്‌കൂളില്‍ പോകുന്ന മകന്റെ ഫോട്ടോ പങ്കുവച്ച ബിന്ദു കൃഷ്ണയെ ട്രോളാന്‍ നോക്കിയതാണ് ഇക്കുറി യു. പ്രതിഭയ്ക്കു ‘ബൂമറാങാ’യിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയം നേരത്തെ തുറന്നുവെന്ന ബിന്ദു കൃഷണയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് കുട്ടികളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിടുന്നതിന്റെ ആവശ്യകത പ്രതിഭ വിവരിച്ചത്.

കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്വകാര്യ വിദ്യാലയമല്ലെന്നത് എം.എല്‍.എയ്ക്ക് അറിയില്ലേയെന്ന് ചോദിക്കുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ മന്ത്രിമാരുടെ മക്കളും കൊച്ചുമക്കളും അടക്കം എവിടെയാണ് പഠിക്കുന്നതെന്ന് അന്വേഷിക്കുന്ന തെരക്കിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here