ദുരിതാശ്വാസത്തിനൊപ്പം ലിഗയുടെ സഹോദരിയും

0

ദൈവത്തിന്റെ സ്വന്തംനാട്ടിലെത്തിയ വിദേശി ലിഗയുടെ കൊലപാതകം എല്ലാ മലയാളികളെയും ലജ്ജിപ്പിച്ചതാണ്. ലിഗയുടെ സംസ്‌കാരച്ചടങ്ങള്‍ ഇവിടെത്തന്നെ നടത്തി അയര്‍ലണ്ടിലേക്ക് മടങ്ങിയ ലിഗയുടെ സഹോദരി ഇലിസ് സര്‍ക്കോണയെയും നമ്മള്‍ മറന്നിട്ടില്ല.

ദൈവത്തിന്റെ സ്വന്തം പ്രളയദുരിതത്തിലകപ്പെട്ടപ്പോള്‍ തന്നാലാവുന്ന സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇലിസ് സര്‍ക്കോണ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വരുമാനത്തിന്റെ ഒരു പങ്ക് നല്‍കിയിരിക്കയാണവര്‍.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നും വീഡിയോ സന്ദേശത്തിലൂടെ ഇലിസ് സര്‍ക്കോണ പറഞ്ഞു.

അയര്‍ലാന്‍ഡില്‍ നിന്നും ഇലിസിന്‍റെ സന്ദേശം

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. എന്നാൽ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചിരിക്കുന്നത്. ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

Chief Minister's Office, Kerala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಆಗಸ್ಟ್ 14, 2019

LEAVE A REPLY

Please enter your comment!
Please enter your name here