നികുതി അടച്ചില്ല, താര സുന്ദരിക്ക് 942 കോടി രൂപ പിഴ

0

ബീജിയിങ്ങ്: ചൈനയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി, ഹോളിവുഡ് ചിത്രം എക്‌സ് മാനിലൂടെ ആളുകള്‍ക്ക് സുപരിചിതയായ ഫാന്‍ ബിംഗ്ബിംഗിന് 924 കോടി രൂപ പിഴ ചുമത്തി സര്‍ക്കാര്‍.

ലോകം മുഴുവന്‍ ആരാധകരുള്ള ചൈനീസ് താരമാണ് ഫാന്‍ ബിംഗ്ബിംഗ്. ഹോളിവുഡ് അടക്കം നിരവധി ഭാഷകളില്‍ അഭിനയിച്ച താരം ഒരു പ്രോജക്ടിനായി രണ്ട് കരാര്‍ ഉണ്ടാക്കി. ഒന്നില്‍ യഥാര്‍ത്ഥ പ്രതിഫല തുകയും മറ്റൊന്നില്‍ നികുതി കുറയ്ക്കുന്നതിനായി തുക കുറച്ചും കാണിച്ചു. ഇതില്‍ തുക കുറച്ചുള്ളതിന്റെ കരാറാണ് സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. ഈ തട്ടിപ്പ് പുറത്തായതോടെയാണ് ഫാനിന് പിഴ ചുമത്തിയത്. എന്നാല്‍ തട്ടിപ്പ് കാണിച്ച താരത്തിനെതിരെ 924 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫാനിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സര്‍ക്കാരുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാവുന്നത്. മാസങ്ങളായി ഫാന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ, സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. താരത്തിന്റെ തിരോധാനം അന്താരാഷ്ട്ര തലത്തില്‍ വരെ വലിയ വാര്‍ത്തയായിരുന്നു. ഫാന്‍ ചൈനീസ് സര്‍ക്കാരിന്റെ തടവിലാണെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ചൈനീസ് പത്രം വാര്‍ത്ത പിന്‍വലിച്ചു.

അതേസമയം, നികുതി വെട്ടിപ്പിന് പിഴ വിധിച്ചതോടെ മാപ്പപേക്ഷമായി എത്തിയിരിക്കുകയാണ് ഫാന്‍. തന്നെ വളര്‍ത്തിയ രാജ്യത്തെ ഞാന്‍ വഞ്ചിച്ചു, എന്നെ വിശ്വസിച്ച സമൂഹത്തെ ഞാന്‍ വഞ്ചിച്ചു, എന്റെ ആരാധകരേയും ഞാന്‍ വഞ്ചിച്ചു, പിഴ ഈടാക്കിയ തീരുമാനം സ്വീകരിക്കുന്നു ഇതായിരുന്നു ഫാനിന്റെ മാപ്പപേക്ഷ. പാര്‍ട്ടിയുടെ നല്ല നയങ്ങളും ജനങ്ങളുടെ സ്‌നേഹവും ഇല്ലെങ്കില്‍ ഫാന്‍ ബിംഗ്ബിംഗ് ഉണ്ടാകുമായിരുന്നില്ലെന്നും മാപ്പപേക്ഷയില്‍ പറയുന്നു. തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ തടവിലാക്കുകയായിരുന്നുവെന്ന വാര്‍ത്ത ഫാന്‍ നിഷേധിച്ചു.

ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയില്‍ 62 ലക്ഷത്തോളം ഫോളേവേഴ്‌സാണ് ഫാനിനുണ്ട്. ചൈനയിലെ ഫോര്‍ബ്‌സ് സെലിബ്രിറ്റി ലിസ്റ്റില്‍ ഫാന്‍ ബിംഗ്ബിഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here