‘താരൻ മാറാൻ ഇഞ്ചി നീര്’

ഇഞ്ചിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് നമുക്കെല്ലാം അറിയാം. ദഹനപ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് ഇഞ്ചി. കൂടാതെ ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ സവിശേഷതകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ മാസ്കിലും ചേർത്ത് ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി നേരിടാൻ ഉപയോഗിച്ച് വരുന്നു.

ഇഞ്ചി ഒരു മികച്ച സൗന്ദര്യ വർദ്ധക ഘടകമായും നമുക്ക് ഉപയോഗിക്കാം. ഇഞ്ചി ഉപയോഗിച്ച് ശിരോചർമ്മത്തിലെ അണുബാധയ്ക്കും താരന്റെ പ്രശ്നങ്ങൾക്കും എതിരെ പോരാടാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ കഴിവുകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ മാസ്കിലും ചേർത്ത് ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി പോരാടാം. ഇഞ്ചി നീര് നിങ്ങളുടെ ശിരോചർമ്മത്തിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും തലയിലെ ചൊറിച്ചിൽ, താരൻ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യും. താരൻ പ്രതിരോധിക്കാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് ഇത്. നിങ്ങൾ വിലകൂടിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മടുത്തെങ്കിൽ, നിങ്ങൾക്ക് ഈ പ്രകൃതിദത്ത പരിഹാരം പരീക്ഷിച്ചു നോക്കാം.


1. ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിക്കുക. അതല്ലെങ്കിൽ അരച്ചെടുക്കുകയും ചെയ്യാം .

2. അരിഞ്ഞതോ അരച്ചതോ ആയ ഇഞ്ചി കുറച്ച് വെള്ളത്തിൽ ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിക്കുക. പതുക്കെ വെള്ളത്തിന്റെ നിറം മാറാൻ തുടങ്ങും, കുറച്ച് മിനിറ്റിനുശേഷം അത് ചെറുതായി ബ്രൗൺ അല്ലെങ്കിൽ ഇളം മഞ്ഞയായി മാറും.

3 തീയിൽ നിന്ന് വെള്ളം മാറ്റി നല്ല അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക.

4. അരിപ്പയിൽ ശേഖരിച്ച ശേഷിക്കുന്ന ഇഞ്ചി പിഴിഞ്ഞ് പാത്രത്തിലേക്ക് പരമാവധി നീര് പിഴിഞ്ഞെടുക്കുക.

5. വെള്ളം തണുക്കാൻ അനുവദിക്കുക. നിങ്ങൾക്ക് ഈ വെള്ളം ഒരു ചെറിയ സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് നിങ്ങളുടെ തലയിൽ നേരിട്ട് തളിക്കാം അല്ലെങ്കിൽ ഒരു എണ്ണയുമായി കലർത്തി, ഇത് നിങ്ങളുടെ തലയിൽ പുരട്ടുക.

ഈ ഹെയർ മാസ്ക് നിങ്ങളുടെ തലയിൽ അരമണിക്കൂറോളം നേരം ഇരിക്കാൻ അനുവദിക്കുക, എന്നിട്ട് മൃദുവായ ആൻറി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. താരൻ, ചൊറിച്ചിൽ എന്നിവ നേരിടാൻ നിങ്ങളുടെ തലയിൽ ഇഞ്ചി നീര് അല്ലെങ്കിൽ ഇഞ്ചി നീരിന്റെ മിശ്രിതം ആഴ്ചയിൽ ഒരിക്കൽ പ്രയോഗിക്കാം. തലയിൽ ചൊറിച്ചിൽ ഉണ്ടാവുന്നത് പലപ്പോഴും ബാക്ടീരിയയുടെ വളർച്ചയുടെ സൂചനയാണ്, ഇത് സ്വയം ചികിത്സിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിശോധിക്കാവുന്നതാണ്. ഈ ഹെയർ മാസ്കിനു പുറമേ, താരൻ ചികിത്സിക്കാൻ പതിവായി എണ്ണ പുരട്ടുന്നതും തല മസാജ് ചെയ്യുന്നതും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here