വെളുക്കാന്‍ തേയ്ക്കാം….പാണ്ടാവില്ല

0
4

മുഖം വെളുത്തു കിട്ടുമെങ്കില്‍ എന്തും ചെയ്യാനൊരുക്കമാണ്. നമ്മള്‍ പെണ്ണുങ്ങള്‍ക്കിങ്ങനൊരു പേരുദോഷം പണ്ടേയുള്ളതാണല്ലോ. സൗന്ദര്യകാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടിപ്പോയതു ഒരു തെറ്റല്ലല്ലോ. പറഞ്ഞുവന്നത് മുഖം അല്‍പം വെളുത്തു കിട്ടുന്ന കാര്യമാണ്. സംഗതി പാണ്ടായി തീരുമെന്ന പേടി വേണ്ട കേട്ടോ. കാരണമിത് തയ്യാറാക്കുന്നത് നമ്മള്‍ തന്നെയാണല്ലോ. കെമിക്കല്‍ ചേര്‍ക്കാത്തൊരു കൂട്ടാണ്. കാശ് ചെലവുള്ള കാര്യവുമല്ല. പോക്കറ്റ് വെളുക്കുമെന്ന പേടിയും വേണ്ട. എങ്കില്‍പ്പിന്നെ ഒന്നും നോക്കണ്ട, നേരേ അടുക്കളയിലോട്ടു വിട്ടോ.

അടുക്കളയില്‍ ഒരല്‍പം പാല്‍ മിച്ചമുണ്ടോയെന്ന് നോക്കണം. പിന്നെ ഒരു നുള്ള് ഉപ്പ്. ചെറുനാരങ്ങയുടെ പകുതി പിന്നെ അല്‍പം മഞ്ഞള്‍. തീര്‍ന്നില്ല, ഇനി കുറച്ച് ചെറുപയറും.

ചെറുപയര്‍ മിക്‌സിയിലിട്ടു നന്നായി പൊടിക്കണം. ഒരു നുള്ള് ഉപ്പും മഞ്ഞളും ചേര്‍ത്തശേഷം നാരങ്ങാനീരും ചേര്‍ത്ത ശേഷം പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കണം. ക്രീം റെഡി.

നേരെ കണ്ണാടിക്കു മുന്നിലെത്തുക, മുഖം നോക്കി പുരട്ടുക. ഏകദേശം 2 മണിക്കൂറിന് ശേഷം കഴുകിക്കളയുക. കൂട്ട് തയ്യാറാക്കുന്ന ചേരുവകള്‍ ആവശ്യത്തിന് മാത്രം ചേര്‍ക്കുക. മുഖം വെളുക്കുമോ? എന്ന സംശയം വേണ്ട കേട്ടോ…ധൈര്യമായി പരീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here