കിങ് ഫഹദ് ഹൈവേയിലൂടെ അര്‍ദ്ധരാത്രി സമല്‍ അല്‍ മോഗ്രര്‍ കാറോടിച്ചു, സൗദിയില്‍ നിന്ന് പുതിയ ചരിത്രം

0

റിയാദ്: അര്‍ദ്ധരാത്രി കിങ് ഫഹദ് ഹൈവേയിലൂടെ സമര്‍ അല്‍ മോഗ്രന്‍ വണ്ടിയോടിച്ചു… അനുവാദം ലഭിച്ചതോടെ സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിച്ചു തുടങ്ങി.

ഞായറാഴ്ച ആയിരക്കണക്കിന് സ്ത്രീകള്‍ വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്. സമര്‍ അല്‍മോഗ്രനാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി സൗദിയില്‍ ആദ്യമായി വാഹനമോടിച്ച സ്ത്രീയെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അര്‍ദ്ധരാത്രി കിങ് ഫഹദ് ഹൈവേയിലൂടെ വണ്ടിയോടിച്ചാണ് സമര്‍ ഈ ചരിത്രം സൃഷ്ടിച്ചത്.

ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിച്ച സ്ത്രകള്‍ ശനിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞയുടന്‍ തന്നെ റോഡുകള്‍ കൈയടക്കിയിരുന്നു. ചരിത്രത്തിന്റെ ഭാഗമാകാന്‍ ആയിരകണക്കിന് സ്ത്രീകള്‍ നിരത്തിലിറങ്ങിയപ്പോള്‍ ഇവരുടെ ക്ന്നിയോട്ടം കാണാന്‍ തെരുവിലും വലിയ ജനക്കൂട്ടം ഉണ്ടായി. ആദ്യദിനത്തില്‍ അരലക്ഷത്തോളം പേര്‍ വണ്ടിയോടിച്ചുവെന്നാണ് കണക്കാക്കുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് വിപ്‌ളവകരമായ ഈ തീരുമാനമെടുത്തത്. സ്ത്രീകള്‍ക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നതു മുതല്‍തന്നെ ആയിരക്കണക്കിന് ആളുകളാണ് ഡ്രൈവിംഗ് പരിശീലനത്തിന് ചേര്‍ന്നത്. ഈ മാസം ആദ്യം തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങിയിരുന്നു.

സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ വനിതാ ടാക്‌സികളും നിരത്തിലിറങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here