നിറം പിടിപ്പിച്ച സൗന്ദര്യം കണ്ടുംകേട്ടും തലമരവിച്ച യുവാക്കളേ… ഇതാണ് തൊലിയുടെ നിറം; ഇതാണ് സത്യവും

0
 നിറം – അത് എക്കാലത്തും സമൂഹമനസിന്റെ ‘തനി’നിറം കാട്ടിക്കൊണ്ടിരിക്കും. തൊലിയുടെ നിറം ഒരു മനുഷ്യന്റെ സ്വീകാര്യതെ നിശ്ചയിക്കുന്ന അഴക്-അളവ് കോലായിത്തന്നെ ഇന്നും തുടരുന്നു. സൗന്ദര്യം തുളുമ്പി നിറഞ്ഞ, വെളുത്തു തുടുത്ത ശരീരങ്ങള്‍ വെള്ളിത്തിരയിലും ടിവിയിലും പരസ്യത്തിലും എന്തിന് വാര്‍ത്താചാനലുകളിലെ അവതാരികകളായി വരെ നിറയപ്പെട്ടുകൊണ്ടിരിക്കും. ഇങ്ങനെ കാലാകാലങ്ങളായി യുവാക്കളുടെ മനസിലും ‘നിറം’ ഒരു പെണ്ണിനെ അളന്നുകൊണ്ടിരിക്കും.
ഇത്തരം സൗന്ദര്യസങ്കല്‍പങ്ങളെ പൊളിച്ചെഴുതുകയാണ് ഒരുപറ്റം യുവതികള്‍. നിറം, അഴകളവുകള്‍ എല്ലാം നിറംപിടിപ്പിച്ച കഥകള്‍ക്കപ്പുറം ഇതാണ് യാഥാര്‍ത്ഥ്യമെന്ന് വിളിച്ചുപറയുകയാണ് അവര്‍. ഡല്‍ഹി സ്വദേശിയായ 21 കാരി അനുഷ്‌ക കേല്‍ക്കറാണ് ഇന്‍സ്റ്റഗ്രമില്‍ ‘ബ്രൗണ്‍ഗേള്‍ഗസിന്‍’ എന്നപേരിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത്.

 സ്വന്തം ശരീരത്തെയും യാഥാര്‍ത്ഥ്യത്തെയും തിരിച്ചറിയുകയും അത് പുറംലോകത്തെ അറിയിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ പെട്ട ചിത്രങ്ങളാണ് ഇങ്ങനെ പങ്കുവയ്ക്കപ്പെടുന്നത്. ഇതാണ് പെണ്ണ്, ഇതാണ് യാഥാര്‍ത്ഥ്യം- നിറംപിടിപ്പിച്ച സൗന്ദര്യകഥകള്‍ കണ്ടുംകേട്ടും തലമരവിച്ച യുവാക്കള്‍ക്ക് ഇനിയെങ്കിലും കാര്യങ്ങള്‍ മനസിലാകട്ടെയെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്.

സൗന്ദര്യവും നിറവും മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് താന്‍ അനുഭവിച്ച, അനുഭവിക്കേണ്ടിവന്ന എന്തും തുറന്നുപറയാനുള്ള വേദിയാണിതും. പല കഥകളും പല അനുഭവങ്ങളും ആ ചിത്രങ്ങള്‍ പിന്നെയും പിന്നെയും സംസാരിച്ചുകൊണ്ടിരിക്കും.
ജനിച്ചനാള്‍ മുതല്‍ കേട്ടുവളരുന്ന സൗന്ദര്യസങ്കല്‍പങ്ങള്‍ പെണ്‍കുട്ടികളെ എത്രമാത്രം മാനസികമായി അലട്ടുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇത്തരം കൂട്ടായ്മക്ക് വഴിതെളിക്കാന്‍ അനുഷ്‌കയെ പ്രേരിപ്പിച്ചത്.
സ്വന്തം ശരീരം തിരിച്ചറിയാതെ, അതില്‍ നാണക്കേട് സ്വയം കണ്ടെത്തി ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഹോസ്റ്റലിലെ നിരവധി കൂട്ടുകാരികളുടെ അവസ്ഥയാണ് ഇത്തരം ചിന്തയിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്. ഈ കൂട്ടായ്മയില്‍ സ്വന്തം ശരീരത്തിന്റെ സ്‌ട്രെച്ച് മാര്‍ക്കിലും കുരുക്കളിലും നിറയുന്ന ‘സൗന്ദര്യ’മാണ് യാഥാര്‍ത്ഥ്യം. ഒപ്പം ജീവിക്കാന്‍ കൈനീട്ടുമ്പോള്‍, വിവാഹക്കമ്പോളത്തില്‍ പെണ്ണിനെ തെരയുമ്പോള്‍ ഈ സത്യങ്ങള്‍കൂടി യുവാക്കള്‍ തിരിച്ചറിയട്ടെ.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here