എത്ര ചമഞ്ഞൊരുങ്ങിയാലും ഉടുക്കുന്നത് സാരിയാണെങ്കില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അറ്റന്‍ഷന്‍ ഇത്തിരി കൂടുതലായിരിക്കും. വെള്ളിത്തിരയിലെ താരറാണിമാരൊക്കെ എത്ര ഗ്ലാമര്‍വേഷമിട്ടാലും സാരി വരുമ്പോള്‍ ആരാധകര്‍ക്ക് ആവേശമിരട്ടിക്കും.

മലയാളി താരം അനുഇമ്മാനുവേലും അനുപമാ പരമേശ്വനും പ്രയാഗാ മാര്‍ട്ടിനുമാണ് നവമാധ്യമക്കൂട്ടായ്മയില്‍ അടുത്തിടെ സാരിയില്‍ തിളങ്ങിയത്.

ആക്ഷന്‍ ഹീറോ ബൈജുവില്‍ നായികയായശേഷം അനുഇമ്മാനുവേല്‍ തമിഴ്-തെലുങ്ക് ചിത്രങ്ങളിലാണ് അഭിനയിച്ചുവരുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ നമ്മ വീട്ടു പിള്ളെയാണ് അനുവിന്റെ പുതിയ റിലീസ് ചിത്രം.

തമിഴ്ചിത്രത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും കട്ടപ്പനയിലെ ഋത്വിക്‌റോഷനിലൂടെ നായികയായശേഷം പ്രയാഗയക്ക് കൈനിറയെ ചിത്രങ്ങളാണ് മലയാളത്തില്‍ ലഭിക്കുന്നതും. അന്യഭാഷാ ചിത്രങ്ങളും പ്രയാഗയെ തേടി എത്തുന്നെങ്കിലും മലയാളത്തിലെ തിരക്കുകളിലാണ് താരം. കന്നടതാരം ഗണേഷിനൊപ്പം അഭിനയിച്ച ഗീതയാണ് പ്രയാഗയുടെ പുതിയ അന്യഭാഷാചിത്രം.

View this post on Instagram

Colours ?

A post shared by Anupama Parameswaran (@anupamaparameswaran96) on

LEAVE A REPLY

Please enter your comment!
Please enter your name here