എറണാകുളത്തെ കുളമാക്കി വെള്ളംപൊങ്ങിയപ്പോള്‍ ഹൈബി ഈഡന്‍ എം.പിയുടെ വീടും മുങ്ങിയെന്ന വിവരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വീട്ടില്‍ വിളിക്കാതെ വന്ന വെള്ളപ്പൊക്കത്തെ ഹൈബിയുടെ ഭാര്യ അന്ന
ലിന്‍ഡ ഈഡന്‍ ഫെയ്‌സ്ബുക്കില്‍ വിവരിച്ച വാചകങ്ങള്‍ വിവാദമാകുകയാണ്.

”വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണ”മെന്ന അഭിപ്രായമാണ് അന്ന കുറിച്ചത്.

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റ്.

ബലാത്സംഘം തടുക്കാന്‍ പറ്റിയില്ലേല്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പരാമര്‍ശത്തിനെതിരേ വന്‍വിവാദവും നവമാധ്യമങ്ങളില്‍ നിറഞ്ഞു. ഇതോടെ പോസ്റ്റും കമന്റും ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.

പലരും കടുത്ത പരിഹാസംകൊണ്ടാണ് അന്നയുടെ നിലപാടിനെ സ്വാഗതം ചെയ്തത്.
ജനപ്രതിനിധിയുടെ ഭാര്യയുടെ കാഴ്ചപ്പാട് ഇത്തരത്തിലായത് ഖേദകരമാണെന്നാണ് മിക്കവരുടെയും അഭിപ്രായം. പോസ്റ്റ് വിവാദമായതോടെ ക്ഷാമാപണം നടത്തി അന്ന ലിന്‍ഡ ഈഡന്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here