മദിരാശിപ്പട്ടണമെന്ന തമിഴ്ചിത്രത്തിലൂടെയെത്തി തെന്നന്ത്യന്‍ സിനിമാപ്രേമികളുടെ മനസുകീഴടക്കിയ ബ്രിട്ടീഷ് നടിയാണ് ആമി ജാക്‌സണ്‍. മെലിഞ്ഞുണങ്ങിയ സുന്ദരിക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. നവമാധ്യമക്കൂട്ടായ്മകളില്‍ താരത്തെ പിന്തുടരുന്നവരും നിരവധിയാണ്.

ഇക്കാലമത്രയും ആലിലവയര്‍ കാട്ടി ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്ന ആമി ഇത്തവണ തന്റെ നിറവയര്‍ കാട്ടിയാണ് നവമാധ്യമങ്ങളില്‍ എത്തിയത്. അമ്മയാകുന്നതിലെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് തന്റെ വയര്‍കാട്ടുന്ന ചിത്രമിട്ടത്. അമ്മയാകാനുള്ള ശേഷി തന്റെ ശരീരത്തിനുണ്ടായെന്നും ഈ ചിത്രം മാതൃത്വത്തെയും സ്ത്രീത്വത്തെയും കാണിക്കുന്നതാണെന്നും താരം കുറിച്ചു.

ഗര്‍ഭവതിയായ ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡിയും അടുത്തിടെ നവമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here