പള്ളിമുറ്റത്ത് ബിക്കിനിയിട്ടിരുന്നെന്ന് തെറ്റിദ്ധരിച്ചു; ആമിക്കെതിരേ വിമര്‍ശനം

0
ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ളതാണ് ഒരു ചിത്രമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും. കാരണം ഒരു ചിത്രം പങ്കുവയ്ക്കുന്നടത്തോളം അര്‍ത്ഥവ്യാപ്തിയും നേരും വാക്കുകളില്‍ ഒതുങ്ങിയെന്നുവരില്ല. എന്നാല്‍ ഒരു മുഖവരയും കൂടാതെ തന്റെ ചിത്രം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റുചെയ്ത നടി ആമി ജാക്‌സണ്‍ അക്ഷരങ്ങളുടെ വിലറിഞ്ഞു.
ബിക്കിനി ധരിച്ച് ഒരിടത്തിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. പിന്നിലെ സ്ഥലം ഒരു പള്ളിയുടേതാണെന്ന പ്രതീതിയാണ് ആ ചിത്രം ജനിപ്പിച്ചിരുന്നത്. പള്ളിമുറ്റത്ത് നിക്കറിട്ടിരിക്കാമോ എന്ന സ്വഭാവിക സംശയം ബലപ്പെട്ടതോടെയാണ് വിമര്‍ശനം ശരമാരിയായി പെയ്തത്. ഒടുവില്‍ വിശദീകരണമെത്തി. പാവം ആമി ഒരു ഹോട്ടലിനുള്ളിലാണ് ഇരുന്നതത്രേ. എന്താ ഹോട്ടലിനുള്ളില്‍ ഒരു നടിക്ക് നിക്കറിട്ടുരുന്നു കൂടെന്നുണ്ടോ. പാവം ആരാധകര്‍ക്കായി ആ ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ചുകൂടെന്നുണ്ടോ? നിങ്ങള്‍ പറയൂ….

Loading...

LEAVE A REPLY

Please enter your comment!
Please enter your name here