വിവാഹമോചനവും തുറന്നനിലപാടുകളും ഒക്കെയായി ഇടയ്ക്കിടെ വിവാദത്തില്‍പെടുന്ന നടിയാണ് അമലാപോള്‍. തമിഴ് സിനിമയില്‍ വെന്നിക്കൊടി പാറിച്ചുനില്‍ക്കുന്നവേയായിരുന്നു ഒരു സംവിധായകനുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം നടന്നത്. തുടര്‍ന്ന് അമലാപോളിന് സൈബറിടങ്ങളില്‍ നിരവധി വിമര്‍ശകരുമുണ്ടായി. ഗ്‌ളാമറസ് ചിത്രങ്ങള്‍ നിരന്തരം പോസ്റ്റുചെയ്യുന്നതാണ് സൈബര്‍ സദാചാരികളുടെ നോട്ടപ്പുള്ളിയായി അമലയെ മാറ്റിയത്.

എന്നാല്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല അമലാ പോള്‍. തന്റെ നിലപാടുകള്‍ ഉറക്കെപ്പറഞ്ഞ് വിമര്‍ശകരെ നേരിടുകയാണ് ഒരിക്കല്‍ക്കൂടി അമലാപോള്‍. ഇന്‍സ്റ്റഗ്രാമിലിട്ട് പുത്തന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചവരികളില്‍ അത് വ്യക്തമാണ്. എഴുത്തുകാരി ബ്രൂക്ക് ഹാംപ്ടണിന്റെ വാക്കുകളാണ് അമല ചിത്രത്തില്‍ മേല്‍ക്കുറിപ്പായി നല്‍കിയത്.

” എന്റെ ശരീരത്തെ സ്‌നേഹിക്കാനും എന്റെ വിചിത്രത സ്വീകരിക്കാനും ശക്തി നഷ്ടപ്പെടുത്തുന്നവരില്‍നിന്ന് രക്ഷപ്പെടാനും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും സത്യം സംസാരിക്കാനും ജനിച്ചതുപോലെ വന്യ സ്ത്രീയാകാനും ഞാന്‍ ധൈര്യപ്പെടുന്നു” – എന്ന കുറിപ്പ് പങ്കുവച്ചാണ് പുത്തന്‍ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പച്ചമലയാളത്തിലാണെങ്കില്‍, വിമര്‍ശകരോട് കണ്ടംവഴിയോടിക്കോളാനാണ് വ്യംഗമായി അമല പറയുന്നതും.

https://www.instagram.com/p/CH2t3Fkjows/

https://www.instagram.com/p/CH2t3Fkjows/

LEAVE A REPLY

Please enter your comment!
Please enter your name here