പെണ്‍കൊടിമാരേ…പ്രാകരുതേ, ഇവള്‍ കഥകളില്‍ കേട്ട ‘മുടിയഴകി’

0

നീണ്ടുനീണ്ട മുടിയുള്ള പെണ്‍കൊടിമാരുടെ നാടോടിക്കഥകള്‍ പലതുണ്ട്. രാജകുമാരിമാര്‍ മുതല്‍ രക്തമൂറ്റുന്ന യക്ഷകന്യമാര്‍ വരെ അതിലുണ്ട്. എന്നാലിത് കഥയല്ല. അരണ്ട വെളിച്ചത്തില്‍ ഇവള്‍ മുന്നില്‍ വന്ന് മുടിയഴിച്ചിട്ടു ചിരിച്ചാല്‍ പോകാവുന്നതത്ര ബോധമേ നമ്മില്‍ പലര്‍ക്കുമുള്ളൂ എന്നതാണ് സത്യം.

റഷ്യാക്കാരിയായ ഇരുപത്തെട്ടുകാരി ആലിയ നാസിറോവയാണ് ആ മുടിയഴകി. ഫോട്ടോഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രമിലെ മിന്നുംതാരമാണിവള്‍. മുടിഞ്ഞ നീളമുള്ള മുടിതന്നെയാണ് ആലിയയെ താരമാക്കിയത്. ദിനംപ്രതി ഇന്‍സ്റ്റഗ്രമില്‍ മുടിയഴിച്ചുലച്ച്, പെണ്‍കൊടിമാരുടെ ‘പ്രാക്ക്’ നേടുകയാണ് അലിയ നാസിറോവയുടെ പ്രധാനപണി. ഈ അസൂയപ്രാക്ക് ഏല്‍ക്കാതെ നോക്കുന്നതിന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും പരിചരണവുമുണ്ടത്രേ.

മുടിയഴകിന്റെ നീളം 90 ഇഞ്ചാണ്. പുറത്തിറങ്ങണമെങ്കില്‍ മുടിയുടെ കാര്യത്തില്‍ തീരുമാനമാകാന്‍ അരമണിക്കൂറോളം തന്നെ വേണ്ടിവരും. 21 കൊല്ലമായി കത്രിക തൊടാതെ കാത്തുവെന്നുമാത്രമല്ല, പരിപാലനത്തിനും നല്ല ശ്രദ്ധയാണ് അലിയ നല്‍കുന്നത്.

ഭര്‍ത്താവ് ഇവാന്റെ ക്ഷമാശീലത്തിനാണ് കൈയടി കൊടുക്കേണ്ടതെന്നേ പറയാവൂ. റൂമിലെ കിടക്കയിലെ നല്ലൊരുഭാഗം തന്നെ ആലിയയുടെ മുടിക്കെട്ട് അപഹരിക്കുമത്രേ. വല്ല കല്യാണത്തിനോ മറ്റ് ചടങ്ങുകള്‍ക്കോ 5 ഇഞ്ച് നീണ്ട മുടിയുള്ള ഭാര്യമാരെ കെട്ടിയൊരുക്കി ഇറക്കാനുള്ള പാട് ഭര്‍ത്താക്കന്മാര്‍ക്കേ അറിയൂ. അപ്പൊപ്പിന്നെ 90 ഇഞ്ച് നീളമുള്ള മുടിയുമായി നില്‍ക്കുന്ന ആലിയയുടെ കണവന്റെ ക്ഷമാശീലത്തിന്റെ കാര്യം പറയേണ്ടതുണ്ടോ?

പിന്നെ ഈ മുടികാരണം അല്‍പം ‘തലക്കന’വും ആലിയക്ക് കൂടുതലാണെന്ന് അവള്‍ തന്നെ പറയുന്നു. ഏതാണ്ട് രണ്ടരക്കിലോളം ഭാരവും പേറിയുള്ള നടപ്പിന് കഷ്ടപ്പാടുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ആരാധര്‍ക്ക് മുന്നില്‍ മയില്‍പീലിവിടര്‍ത്തും പോലെ മുടിയഴിച്ചിട്ട് അഴക് വിടര്‍ത്താനാകുന്നതിന്റെ സുഖമൊന്ന് വേറെതന്നെ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here