പൂര്‍ണഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്തു, ആശുപത്രിയിലെത്തിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ പ്രസവം

0

ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് അവര്‍ വല്ലാത്തൊരു വസ്ഥയിലായിരുന്നു. വീട്ടില്‍ പ്രസവിക്കേണ്ടി വന്നാല്‍ സഹായിക്കാന്‍പോലും ആരുമില്ലാത്ത അവസ്ഥ.

വീടിനു മുകളിലത്തെ നിലയില്‍ അഭയം കണ്ടെത്തിയിരുന്ന ഗര്‍ഭിണിയെ പ്രസവത്തിനും മിനിട്ടുകള്‍ മുമ്പ് ആശുപത്രിയിലെത്തിച്ച് നേവിയുടെ ഹെലികോപ്ടര്‍ സംഘം. നെടുമ്പാശേരിക്കു സമീപമാണ് സജിത ജബില്‍ എന്ന യുവതി കുടുങ്ങിയിരുന്നത്.

രാവിലെ രക്ഷപ്പെടുത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടു മണിയോടെ സുഖപ്രസവം നടക്കുകയും ചെയ്തു. ആണ്‍കുഞ്ഞിനാണ് സജിത ജന്മം നല്‍കിയത്. വീടിനു ചുറ്റും വെള്ളമെത്തിയതിനാല്‍ മുകള്‍നിലയിലായിരുന്നു സജിത.

LEAVE A REPLY

Please enter your comment!
Please enter your name here