ഏഴു ഷുഗര്‍ ഡാഡിമാര്‍, ആഡംബര ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തി പതിനെട്ടുകാരി

0

വിലകൂടിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ്… പതിനെട്ടു വയസുള്ള കോളജ് വിദ്യാര്‍ത്ഥിനി വാലന്റീന നയിക്കുന്നത് ആഡംബര ജീവിതമെന്നു മാത്രം പറഞ്ഞാല്‍ പോര. ഈ പണമൊക്കെ വരുന്ന വഴി വാലന്റീന വെളിപ്പെടുത്തിയപ്പോള്‍ പലരും മൂക്കത്തുവിരല്‍ വച്ചു.

തനിക്ക് പണം തരാന്‍ ഏഴു ‘ഷുഗര്‍ ഡാഡി’മാരുണ്ടെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. വാക്കില്‍ ഡാഡിയുണ്ടെങ്കിലും ഷുഗര്‍ ഡാഡി ആ ഗണത്തില്‍പ്പെട്ടതല്ല. പണം നല്‍കി ലൈംഗിക താല്‍പര്യത്തിനും ഒപ്പം സഞ്ചരിക്കുന്നതിനുമൊക്കെ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നവരെയാണ് ‘ഷുഗര്‍ ഡാഡിമാരെ’ന്നു വിളിക്കുന്നത്. പെണ്‍കുട്ടികള്‍ ഷുഗര്‍ ഡാഡി ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രം ധരിക്കണം, ഔട്ടിംഗിന് ഒപ്പം കൂടണം, പബ്ബിലും പാര്‍ട്ടികളിലും ചെല്ലണം, പിന്നെ ലൈംഗികമായി തൃപ്തിപ്പെടുത്തണമത്രേ. ഇതിനു തയാറാകുന്ന പെണ്‍കുട്ടികളെ ഷുഗര്‍ ബേബിയെന്നാണ് വിളിക്കുന്നത്.

മാസം മൂന്നോ നാലോ ദിവസം ഇവര്‍ ഷുഗര്‍ ബേബിയുമായി ചെലവഴിക്കും. നല്‍കുന്ന പണം, ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കരാറുണ്ടാകുന്നതാണ് ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങളിലെ രീതി. ബിബിസി സംഘടിപ്പിച്ച ‘സീക്രട്ട്‌സ് ഓഫ് ഷുഗര്‍ ബേബി ഡേറ്റിംഗി’ലാണ് വാലന്റീന തന്റെ വരുമാനവും അതിന്റെ പിന്നിലെ ബിസിനസും വെളിപ്പെടുത്തിയത്. 40 പിന്നിട്ടവരും ബിസിനസ് പ്രമുഖരുമെല്ലാം തന്റെ സ്ഥിരം ഏഴു ഷുഗര്‍ ഡാഡിമാരുടെ പട്ടികയിലുണ്ട്. ഇവരില്‍ നിന്ന് 18 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് പെണ്‍കുട്ടിയുടെ വരുമാനം.

ഏഴു ഷുഗര്‍ ഡാഡിമാരിലെ 47 കാരനെ കൂടുതല്‍ ഇഷ്ടപ്പെടുന്ന വാലന്റീന ഇയാള്‍ ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ തന്നെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷില്‍ കൂടിയാണ്. വാലന്റീനയുടെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിനാണ് ബ്രിട്ടണില്‍ തിരി തെളിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here