അവരില്‍ നാലുപേര്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി…. ഹോളി ദിനത്തിലുണ്ടായത് തുറന്നു പറഞ്ഞു നടി

0

നാടെങ്ങും ഹോളി ആഘോഷിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം നടുറോഡില്‍ മദ്യാപാനികളോട് പോരാടേണ്ടിവന്ന ഗതികേട് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ചാഹത് ഖന്ന.

മുംബൈയിലെ മലടിലുടെ കാറില്‍ യാത്രചെയ്യുമ്പോഴാണ് മദ്യപിച്ചെത്തിയ 14 പേര്‍ ആക്രമത്തിനു മുതിര്‍ന്നത്. സംഭവത്തെക്കുറിച്ച് ചാഹത് ഖന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞതിങ്ങനെ: ഏഴു മണിയോടെ കുഞ്ഞുകുട്ടികള്‍ക്കും അവരുടെ ആയയ്ക്കും ഒപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. എസ്.വി. റോഡിലൂടെ പോകുമ്പോള്‍ ഒരു കാര്‍ തങ്ങളുടെ വാഹനത്തിനു പിന്നില്‍ വന്നിടിച്ചു. ഡ്രൈവര്‍ ബ്രേക്ക് ചെയ്തതിന്റെ ആഘാതത്തില്‍ ഞങ്ങള്‍ എല്ലാവരും മുന്നിലേക്കു പോയി.

പുറകിലേക്കു നോക്കുമ്പോള്‍ ആറു പേര്‍ കാറില്‍ നിന്നിറങ്ങി തങ്ങളുടെ കാറിനടുത്തേക്കു വന്നു. നാലു ബൈക്കുകളിലായി എത്തിയ എട്ടു പേരും അവരോടൊപ്പം ചേര്‍ന്നു. അവര്‍ കാറിന്റെ ഡോറില്‍ അടിച്ച് ബഹളമുണ്ടാക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഭയന്ന് കരയാന്‍ തുടങ്ങി. കാറിന്റെ ഡോര്‍ തുറന്ന അക്രമികള്‍ ഡ്രൈവറെ വലിച്ചു പുറത്തിട്ടു മര്‍ദ്ദിക്കാന്‍ തുടങ്ങി. അവര്‍ കാറിന്റെ പിന്നിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. അതിനുശേഷം കാറിന്റെ ബോണറ്റില്‍ കയറി ഇരുന്നു. പിന്നെ പാട്ടും ഡാര്‍സുമൊക്കെ നടത്തി.

View this post on Instagram

Ye shamye ye rang ..

A post shared by Chahatt Khanna (@chahattkhanna) on

ഡ്രൈവര്‍ ഒരുവിധത്തില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. രക്ഷപെട്ടുവെന്ന് കരുതി മുന്നിലേക്കു നീങ്ങിയപ്പോള്‍ അവര്‍ പിന്നാലെ വന്നു. ധൈര്യം സംഭരിച്ച് കാറില്‍ നിന്ന് താന്‍ പുറത്തിറങ്ങി. അപ്പോഴാണ് ഇവര്‍ മദ്യപിച്ചുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതോടെ പോലീസിനെ വിളിച്ചു. സ്ഥലം എം.എല്‍.എയെയും വിളിക്കാന്‍ ശ്രമിച്ചു. നാലു പേര്‍ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെരുപ്പൂരി പ്രതിരോധിച്ചു. അപ്പോഴേക്കും പോലീസ് എത്തി. അവര്‍ എത്താനായി അഞ്ചു മിനിട്ടു വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ താനിന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്ന് നടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here